തേർ തെളിക്കാൻ ഗീവർഗീസ് അച്ചനും, തോമസ്, പൈലി, അല്ഫോൻസ് ഇവർ യുദ്ധകളത്തിൽ

മധ്യ കേരളത്തിൽ ക്രൈസ്തവ വിഭാഗത്തിനിടയിൽ നിന്ന് ബിജെപി പക്ഷത്തേക്ക് വൻ കുതിച്ചുചാട്ടം നടക്കുന്നതായി റിപ്പോർട്ടുകൾ. ക്രൈസ്തവ പുരോഹിതനായ ഫാദർ ഗീവർഗീസ് അച്ചൻ ബിജെപിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ ഉടനീളം പ്രസംഗിക്കുമെന്ന് പ്രസ്താവിച്ചു കഴിഞ്ഞു.

ഇന്നലെ ജനപക്ഷ നേതാവ് പിസി ജോർജ് പത്തനംതിട്ട എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രന് പിന്തുണ പ്രഖ്യാപിക്കുകയും,കൂടാതെ മെത്രാന്മാരുടെ വളരെ അടുപ്പക്കാരനായ പി.സി തോമസ് കോട്ടയത്ത് ബി.ജെ.പി മുന്നണിയിൽ മൽസരിക്കുന്നു. വയനാട്ടിൽ ഓർത്തഡോക്സ് സഭാംഗം പൈലി വാത്യാട്ട് മൽസര രംഗത്ത് സജീവമായി. കേന്ദ്ര മന്ത്രി കണ്ണന്താനം ബി.ജെ.പിയുടെ സ്വന്തം ആളായി എറണാകുളത്ത് മൽസരിക്കുന്നു.