മുഖ്യമന്ത്രിയും മന്ത്രിമാരും സൗദി സന്ദര്‍ശനത്തിനായി കേന്ദ്രസര്‍ക്കാരിനോട് അനുമതി തേടി

തിരുവനന്തപുരം. മുഖ്യമന്ത്രിയും മന്ത്രിമാരും വീണ്ടും വിദേശത്തേക്ക്. ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തില്‍ ഒക്ടോബര്‍ 19 മുതല്‍ 22 വരെ പങ്കെടുക്കുവനാണ് മുഖ്യമന്ത്രിയും സംഘവും യാത്ര പോകുന്നത്. യാത്രയ്ക്കായി വിദേശ കാര്യ മന്ത്രാലയത്തിന്റെ അനുമതി തേടി. സമ്മേളനത്തിനായി രണ്ടര കോടി കഴിഞ്ഞ മാസം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

അതേസമയം സംസ്ഥാന വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ലോക കേരള സഭാ സംഘടിപ്പിക്കുന്നതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. മുമ്പ് ന്യൂയോര്‍ക്കില്‍ വെച്ച് ആദ്യ മേഖലാ സമ്മേളനം നടന്നിരുന്നു. തുടര്‍ന്ന് രണ്ടാമത്തെ മേഖലാ സമ്മേളനമാണ് ഇപ്പോള്‍ സൗദിയില്‍ വെച്ച് നടക്കുന്നത്. ഭക്ഷണം, വിദഗ്ധരെ കണ്ടെത്തുവാനുള്ള ചിലവ്, പരസ്യ പ്രചാരണം, മറ്റു ചിലവുകള്‍ എന്നിവയെല്ലാം പരിഗണിച്ചാണ് രണ്ടരക്കോടി രൂപ അനുവദിച്ചത്.

അതേസമയം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും ലോക കേരള സഭയുമായിട്ടുള്ള ആശയങ്ങള്‍, പ്രവാസികളുടെ ബന്ധപ്പെട്ടുള്ള പുതിയ പദ്ധതികള്‍. എന്നിവയെക്കുറിച്ച് ചിന്തിക്കുവാനും പ്രാവര്‍ത്തകമാക്കുവാനും സമ്മേളനങ്ങള്‍ നടത്തണമെന്നാണ് സര്‍ക്കാര്‍ നിലപാട്.