ഭക്ഷണം വൈകി, ഹോട്ടൽ ജീവനക്കാരോട് തട്ടിക്കയറി ചിന്ത ജെറോം

ഓർഡർ ചെയ്ത ഭക്ഷണം വരാൻ വൈകിയതിന് ഹോട്ടലിലെ ജീവനക്കാരോട് തട്ടിക്കയറി ചിന്താ ജെറോം. ബേബി സഖാവിനെ പോലും അമ്പരപ്പിച്ച് ചിന്തയുടെ കൈവിട്ട കളി വീണ്ടും വിവാദമായി. കഴിഞ്ഞദിവസം തിരുവനന്തപുരം അട്ടക്കുളങ്ങരിയലെ കുമാർ കഫേയിലാണ് സംഭവം. സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബിയും ഭാര്യ ബെറ്റിലൂയിസ് ബേബിയും ചിന്തയ്ക്കൊപ്പമുണ്ടായിരുന്നപ്പോഴാണ് ചിന്തയുടെ ഈ രോഷപ്രകടനം. ചിന്തയുടെ നിലവിട്ട പെരുമാറ്റം കണ്ട അവിടെ ഭക്ഷണം കഴിക്കാൻ വന്നവരും ഹോട്ടൽ ജീവനക്കാരും അന്തം വിട്ടുപോയി. ബേബി ചിന്ത ജെറോമിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും അടങ്ങിയില്ലെന്ന് പറയുന്നു. തൊഴിലാളികൾക്കൊപ്പം നിൽക്കേണ്ട സഖാവ് തന്നെ ഭക്ഷണം വൈകിയതിന് ഇങ്ങിനെ തട്ടിക്കയറിയത് മോശമായി എന്ന അഭിപ്രായമാണ് അവിടുത്തെ തൊഴിലാളികൾക്ക്. ചിന്തയെ കുറ്റം പറയണ്ട.

തുടർച്ചയായി വിവാദത്തിൽ പെടുമ്പോൾ ആരും ഇങ്ങനെ ആയി പോകും. കഴിഞ്ഞ കുറെ ദിവസങ്ങളായി ചിന്ത നിരന്തരം വിവാദത്തിലാണ്, ശമ്പള വർധന വാഴക്കുല ,റിസോർട്ടിലെ വാസം,ഇപ്പൊ ഓർഡർ ചെയ്ത ഭക്ഷണവും കൊടുത്തില്ല പാവത്തിനെ ആരും കുറ്റം പറയണ്ട. മാനസിക നില ആർക്കും തെറ്റും. യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിനെ വിവാദങ്ങൾ വിടാതെ പിടികൂടുകയാണ്. വാഴക്കുല ബൈ വൈലോപ്പിള്ളി കോപ്പിയടി വിവാദത്തിന് പിന്നാലെ, ആഡംബര റിസോർട്ട് വിവാദം വന്നു. ഒന്നര വർഷമായി ചിന്ത വൻതുക വാടക നൽകി റിസോർട്ടിൽ താമസിക്കുന്നുവെന്ന ആരോപണം കൂടി വന്നതോടെ സിപിഎമ്മും, യുവജന കമ്മീഷൻ അദ്ധ്യക്ഷയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ രണ്ടാമതൊന്ന് ചിന്തിക്കുകയാണ്. ആകെ പി കെ ശ്രീമതി മാത്രമാണ് പരസ്യ പിന്തുണയുമായി വന്നത്. ചങ്ങമ്പുഴ വിവാദത്തിൽ ഇപിയെ പോലുള്ളവർ ചിന്തയ്ക്ക് തുണയായി കുറിപ്പിട്ടിരുന്നു. ഏറ്റവുമൊടുവിൽ മോശം പെരുമാറ്റമാണ് ചിന്ത ജെറോമിനെ പ്രതിക്കൂട്ടിൽ നിർത്തുന്നത്. ഭക്ഷണം കഴിക്കാൻ റസ്റ്റോറണ്ടിൽ പോയപ്പോൾ ചിന്ത ജെറോം ജീവനക്കാരോട് തട്ടിക്കയറി എന്നാണ് ആക്ഷേപം. ഭക്ഷണം കൊണ്ടുവരാൻ വെയിറ്റർമാർ വൈകിയതാണ് അവരെ പ്രകോപിപ്പിച്ചത്. സിപിഎമ്മിലെ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് ചിന്ത ഹോട്ടൽ ജീവനക്കാരോട് തട്ടിക്കയറിയത്.

വ്യാഴാഴ്ച രാത്രി 11.30 ഓടെ തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ കുമാർ കഫേയിലായിരുന്നു സംഭവം. ഭക്ഷണം കിട്ടാൻ വല്ലാതെ വൈകി എന്ന പേരിലായിരുന്നു ശകാരവർഷം. സിപിഎം പോളിറ്റ് ബ്യുറോ അംഗം എം.എ.ബേബിയും ഭാര്യ ബെറ്റിലൂയിസ് ബേബിയും ചിന്തയ്ക്കൊപ്പമുണ്ടായിരുന്നു. മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ ചിന്ത നില വിട്ടുപെരുമാറിയതോടെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വന്നവരും, ജീവനക്കാരും അന്തം വിട്ടുപോയി.

ജീവനക്കാർക്ക് നേരെയുള്ള ശകാരം കടുത്തതോടെ ഭക്ഷണം നൽകില്ലെന്നായി ഹോട്ടൽ ജീവനക്കാർ. ഇതറിഞ്ഞതോടെ ചിന്തയുടെ ശൗര്യം കൂടി. എല്ലാം കണ്ടുകൊണ്ട് നിസ്സഹായരായി ഇരുന്നു എം എ ബേബിയും ഭാര്യയും. ഇരുവരും പോട്ടെ സാരമില്ലെന്ന് പറഞ്ഞ് ചിന്തയെ ശാന്തയാക്കാൻ ശ്രമിച്ചെങ്കിലും അതിന് വഴങ്ങാൻ കൂട്ടാക്കിയില്ല. കൂടുതൽ പ്രകോപനം ഉണ്ടാക്കാനാണ് ചിന്ത ശ്രമിച്ചതെന്നാണ് ആരോപണം.