ക്രൈസ്തവരുടെ ന്യൂനപക്ഷ അവകാശങ്ങൾ തട്ടിപ്പറിച്ച് മുസ്ലിമിന് കൊടുത്തതെന്തിന്? വോട്ടും ചോദിച്ച് ചെന്ന കെ മുരളീധരനെതിരെ പുരോഹിതൻ

തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ വോട്ടഭ്യർത്ഥിച്ചെത്തിയ തൃശൂരിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരനെ നിർത്തിപ്പൊരിച്ച് ക്രിസ്ത്യൻ പുരോഹിതൻ. ന്യൂനപക്ഷ ആനുകൂല്യം ഇടതും വലതും 80%വും മുസ്ളീങ്ങൾക്ക് നല്കി, ഞങ്ങൾ ന്യൂനപക്ഷമല്ലേയെന്ന് പുരോഹിതൻ ചോദിച്ചു. ന്യൂനപക്ഷ അവകാശങ്ങൾ ഭരണാഘടന അവകാശമല്ലേ? ക്രിസ്ത്യൻ സമുദായം ഇവിടെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അതിന് കാരണം മാറിമാറി വരുന്ന സർക്കാരുകൾ ക്രിസ്ത്യാനികളുടെ കൂടെ നിൽക്കാത്തതാണ്.

ക്രിസ്ത്യാനികൾക്ക് വേണ്ടിനിലകൊള്ളണം. ക്രിസ്ത്യാനികളുടെ നെഞ്ചത്ത് ആർക്കും കേറാമെന്ന നിലാപാട് ആദ്യമേ മാറ്റണമെന്നും പുരോഹിതൻ പറഞ്ഞു വായ തുറന്ന് ഞങ്ങൾക്ക് വേണ്ടി സംസാരിക്കണം. ഇന്ത്യ എന്ന് പറയുന്നത് എല്ലാവരുടെയുമാണെന്നും പുരോഹിതൻ പറഞ്ഞു

വീഡിയോ കാണാം