സിൽവർ ലൈൻ : മുഖ്യമന്ത്രി ട്യൂബ് ലൈറ്റ് പോലെ…. കത്താന്‍ സമയമെടുക്കും – കെ സുരേന്ദ്രൻ

പാലക്കാട്/ സിൽവർ ലൈനിന്റെ കാര്യത്തിൽ മുഖ്യമന്ത്രിക്ക് വൈകി വന്ന വിവേകത്തിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ നന്ദി പറഞ്ഞു. സില്‍വര്‍ ലൈനിന് ഒരു സര്‍ക്കാരിനും അനുമതി നല്‍കാനാവില്ല. മുഖ്യമന്ത്രി ട്യൂബ് ലൈറ്റ് പോലെയാണ് കത്താന്‍ സമയമെടുക്കും. സില്‍വര്‍ ലൈനിന്റെ കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് മയപ്പെടുത്തിയത് യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞിട്ടാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ഇപ്പോള്‍ മുഖ്യമന്ത്രിക്ക് കാര്യങ്ങള്‍ ബോധ്യമായി. അത് അപ്രായോഗികമായ പദ്ധതിയാണ്. അന്ന് മുഖ്യമന്ത്രി ദുരഭിമാനം കൊണ്ട് പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞു. പദ്ധതിക്ക് ആദ്യമേ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. മുഖ്യമന്ത്രി മോദിയുടെ മുഖഭാവം കണ്ട് അനുമതി കിട്ടുമെന്ന് പറയുകയായിരുന്നു. സുരേന്ദ്രന്‍ പാലക്കാട് പറഞ്ഞു.

മുഖ്യമന്ത്രിയെ നയിക്കുന്നത് ദുരഭിമാനമാണ്. പലപ്പോഴും അത് നാം കണ്ടതാണ്. ഇത് തന്നെയാണ് സില്‍വര്‍ ലൈനില്‍ ഉണ്ടായത്. എന്തിനാണ് മുഖ്യമന്ത്രിക്ക് ഇത്രയധികം ദുരഭിമാനം?. മുഖ്യമന്ത്രി പെരുമാറുന്നത് ഞാന്‍ വലിയ ഒരുസംഭവമാണെന്നാണ് കരുതുന്നത്. അങ്ങനെയാണ് മുഖ്യമന്ത്രി അബദ്ധങ്ങളില്‍ ചെന്നുചാടുന്നത്. പിണറായി വിജയന് മുഖ്യമന്ത്രി പദം പ്രത്യേക ആക്ഷനിലൂടെ ലഭിച്ചതല്ല. ജനം കനിഞ്ഞ് നല്‍കിയ താണ്. സുരേന്ദ്രന്‍ പറഞ്ഞു.

സമനിലയോടെ കാര്യങ്ങള്‍ ചെയ്യുന്നതില്‍ പ്രതിപക്ഷത്തിന് പലകാര്യങ്ങളിലും വീഴ്ച സംഭവിക്കുന്നു. ചില അപക്വമായ നടപടികളുടെ ഫലമായി സിപിഎമ്മിനും പിണറായി വിജയനും ജനങ്ങളുടെ മേല്‍ കുതിര കയറാനുള്ള ഒരവസരം സൃഷ്ടിച്ചുകൊടുത്തിരിക്കുന്ന്. പിണറായി ആഗ്രഹിക്കുന്നത് സാധിച്ചുകൊടുക്കുന്ന പ്രതിപക്ഷമാണ് ഇപ്പോൾ കേരളത്തിലുള്ളത്. സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ജനാധിപത്യപരമായി കരിങ്കൊടി പ്രകടനം, ശക്തമായ പ്രതിഷേധം നടക്കുമ്പോള്‍ സിപിഎമ്മും മുഖ്യമന്ത്രിയും പ്രതിരോധത്തിലായതാണ്. അതിനിടെയാണ് ഇന്നലെ നടന്ന പോലെ ഒരുപിടിവള്ളി കോണ്‍ഗ്രസ് അവര്‍ക്ക് ഇട്ടുകൊടുതത്ത. ബിജെപി സമരവുമായി മുന്നോട്ടുപോവുകതന്നെ ചെയ്യും. സുരേന്ദ്രന്‍ പറഞ്ഞു.