തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗി ആത്മഹത്യ ചെയ്തു

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മെഡിക്കല്‍ കോളേജിലെ വാര്‍ഡിലെ ശുചിമുറിക്ക് സമീപം തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ ചികിത്സയിലായിരുന്ന മുതുവറ സ്വാദേശി ശ്രീനിവാസനാണ് ആത്മഹത്യ ചെയ്തത്.

പിത്താശയ രോഗത്തിന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ശ്രീനിവാസന്‍. പിന്നീട് നടന്ന പരിശോധനയില്‍ ഇയാള്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇയാളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഇന്നു രാവിലെ ശ്രീനിവാസനെ വാര്‍ഡിലെ ശുചിമുറിക്ക് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല.