പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരത്തെ ന്യായീകരിച്ച് കാനം രാജേന്ദ്രന്‍

പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിന് മുന്‍പില്‍ നടത്തുന്ന സമരത്തെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തൊഴിലിനായുള്ള ഏത് സമരവും ന്യായമാണെന്നും ഉദ്യോഗാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജീവിക്കുന്നതിന് വേണ്ടി ഒരു തൊഴില്‍ വേണമെന്ന് പറയുന്നത് ന്യായമല്ലെന്ന് ആര്‍ക്കാണ് പറയാന്‍ സാധിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടത് മുന്നണിയുടെ പിന്‍ബലത്തില്‍ കിട്ടിയ എംഎല്‍എ സ്ഥാനം രാജിവെച്ച് വേണം കാപ്പന്‍ മുന്നണി വിടാന്‍. എല്‍ഡിഎഫ് വിട്ട മാണി സി. കാപ്പന്റെ നിലപാട് അനുചിതമാണെന്നും എന്‍സിപി ഇടത് മുന്നണി വിടുമെന്ന് കരുതാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.