വാഹനപരിശോധന അടക്കമുള്ള സമയത്ത് പോലിസിനെ വെട്ടിച്ച് മുങ്ങിയാല്‍ ഇനി കുടുങ്ങും

വാ​ഹ​ന​പ​രി​ശോ​ധ​ന അ​ട​ക്ക​മു​ള്ള സ​മ​യ​ത്ത് പൊ​ലീ​സി​നെ വെ​ട്ടി​ച്ച് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ അ​പ്പോ​ൾ ത​ന്നെ അ​റി​യാ​നും കു​റ്റ​വാ​ളിക​ളെ തി​രി​ച്ച​റി​യാ​നും സഹായിക്കുന്ന കിടിലന്‍ ആപ്പുമായി കേരള പൊലീസ്. സം​സ്ഥാ​നത്തെ മു​ഴു​വ​ൻ പൊ​ലി​സ് സേ​നാം​ഗ​ങ്ങ​ൾ​ക്കും ‘ക്രൈം ​ഡ്രൈ​വ്’എന്ന ഈ ആപ്പ് സ്‍മാര്‍​ട്ട് ഫോ​ണി​ൽ ല​ഭ്യ​മാ​ക്കാനാണ് നീക്കം

കൈകാണിക്കുന്ന വാഹനവും അതിന്റെ ഉടമയെയും കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങളും ഇനി ഞൊടിയിടയില്‍ ഈ ആപ്പിലൂടെ പൊലീസിന് ലഭ്യമാകും. വൃക്തിഗത കേസ് വിവരങ്ങള്‍, വാഹനവിവരങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പൊലീസിന് ലഭിക്കും. ആപ്പില്‍ വാഹനത്തിന്റെ രജിസ്റ്റര്‍ നമ്ബര്‍ നല്‍കിയാല്‍ ഉടമ ആരെന്നത് അടക്കമുള്ള പൂര്‍ണ വിവരങ്ങളും ഉടന്‍ തന്നെ അറിയാന്‍ സാധിക്കും. വാഹനത്തിന് കാലാവധിയുള്ള ഇന്‍ഷുറന്‍സുണ്ടോ, കുറ്റകൃത്യങ്ങളില്‍പ്പെട്ട വാഹനമാണോ തുടങ്ങിയ വിവരങ്ങളും ആപ്പിലൂടെ അറിയാന്‍ കഴിയും.

വ്യക്തിഗത വിവരങ്ങള്‍ മറച്ചുവെച്ച്‌ പൊലീസിന് വിവരം നല്‍കിയാല്‍ അതും പെട്ടെന്ന് തന്നെ കണ്ടുപിടിക്കാനാകും. ലൈസന്‍സോ വോട്ടര്‍ ഐഡി കാര്‍ഡോ ആധാറോ പരിശോധിച്ചാല്‍ അയാളുടെ പേരില്‍ സംസ്ഥാനത്തെ എത് പൊലീസ് സ്‌റ്റേഷനില്‍ കേസ് ഉണ്ടോ എന്നതും ഉടന്‍ ആപ്പിലെത്തും. സംസ്ഥാനത്ത് എവിടെ നിന്നും കാണാതാകുന്നവരുടെ വിവരങ്ങള്‍ ആപ്പിലൂടെ അപ്പപ്പോള്‍ തന്നെ പൊലീസിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ലഭിക്കും. അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തിയാല്‍ ആ വിവരവും ഉടന്‍ തന്നെ ഈ ആപ്പിള്‍ ലഭ്യമാകും. പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ അടക്കമുള്ള അന്വേഷണത്തിനും ആപ്പില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങളും ആപ്പില്‍ രേഖപ്പെടുത്താന്‍ സാധിക്കും. ഓരോ പോലീസ് ഉദ്യോഗസ്ഥനും വ്യക്തിഗത യൂസര്‍ നെയിമും പാസ്സ്‌വേഡും ലഭിക്കും. ഇതുപയോഗിച്ച്‌ എപ്പോള്‍ വേണമെങ്കിലും പോലീസ് ഉദ്യോഗസ്ഥന് അപ്പ്ലിക്കേഷനില്‍ പ്രവേശിക്കാനാകും. ക്രൈം ​ഡ്രൈ​വ് ആ​പ്പ് വ​ഴി വ്യ​ക്തി​ഗ​ത കേ​സ് വി​വ​ര​ങ്ങ​ള്‍, വാ​ഹ​ന​വി​വ​ര​ങ്ങ​ള്‍ തു​ട​ങ്ങി എ​ല്ലാം തന്നെ നിമിഷങ്ങള്‍ക്കുള്ളില്‍ ഈ ആപ്പില്‍ ലഭ്യമാകും.

ക്രൈം ​ഡ്രൈ​വ് ആ​പ്പ് ഉ​ട​ന്‍​ത​ന്നെ പോലീസ് സേനയില്‍ അവതരിപ്പിക്കാനാണ് തീരുമാനം. ഇ​തോ​ടെ വാ​ഹ​ന പ​രി​ശോ​ധ​ന, കു​റ്റാ​ന്വേ​ഷ​ണ​ങ്ങ​ള്‍, പ​രി​ശോ​ധ​ന​ക​ള്‍ അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ വേഗത്തില്‍ പരിഹാരം കണ്ടെത്താനും മികച്ച രീതിയില്‍ തന്നെ നിയമം നടപ്പിലാക്കാനും സാധിക്കും. നി​യ​മ​ലം​ഘ​ക​രെ എ​ളു​പ്പ​ത്തി​ല്‍ ക​ണ്ടെ​ത്താ​നാ​വു​ന്നത്തോടെ കു​റ്റ​കൃ​ത്യ​ങ്ങ​ളുടെ എണ്ണവും ഗണ്യമായി കുറക്കാന്‍ കഴിയും.

പോലീസ് കൈ കാണിക്കുമ്പോള്‍ നിര്‍ത്താതെ പോകാം എന്ന് ആരും വിചാരിക്കേണ്ട. നിര്‍ത്താതെ പോയാല്‍ രക്ഷപെടാം എന്ന് ഇനി ആരും കരുതണ്ട. പോലീസ് പുറകെ വരില്ല, പക്ഷെ ആപ്പിലൂടെ പോക്കും. കണ്ണുവെട്ടിച്ച് കടന്നുപോകുന്നവരെ അപ്പോള്‍ തന്നെ അറിയാനും വിവരങ്ങള്‍ ശേഖരിക്കാനും കുറ്റവാളിയെ തിരിച്ചറിയാനും സഹായിക്കും

ഇത്തരമൊരു ആപ്പ് അവതരിപ്പിക്കുന്നതോടെ സംസ്ഥാനത്ത് വാഹന നിയമങ്ങള്‍ ലങ്കിക്കുന്നവരെ എളുപ്പത്തില്‍ കണ്ടെത്താനും അതുവഴി കുട്ടാ കൃത്യങ്ങളുടെ എന്നതില്‍ കുറവ് വരുത്താനും കഴിയും എന്നാണ് കേരള പോലീസിന്റെ നിഗമനം.