ദാവൂദ് ഇബ്രാഹിം മരിച്ചിട്ടില്ല, ഞായറാഴ്ചയും പല തവണ കണ്ടിരുന്നു

ന്യൂഡല്‍ഹി. ദാവുദ് ഇബ്രാഹിം മരിച്ചുവെന്ന വാര്‍ത്തകള്‍ തള്ളി അടുത്ത സഹായി ഛോട്ട ഷക്കീല്‍. ദാവൂദ് ജീവനോടെയുണ്ടെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും ഛോട്ടാ ഷക്കീല്‍ ദേശീയ മാധ്യത്തോടാണ് പ്രതികരിച്ചത്. കള്ള പ്രചരണം കണ്ടിട്ട് താന്‍ അദ്ഭുതപ്പെട്ടുപോയി. ഞായറാഴ്ച താന്‍ പല തവണ അയാളെ കണ്ടിരുന്നു.

അതേസമയം പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വിഷം ഉള്ളില്‍ ചെന്ന് ദാവൂദിന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പാക്കിസ്ഥാനിലെ കറാച്ചിയിലെ ആശുപത്രിയിലാണ് ദാവുദെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആശുപത്രിയിലെ ഒരു നില ദാവൂദിന് മാത്രമായി നീക്കി വെച്ചിരിക്കുകയാണെന്നും. കുടുംബാഗങ്ങളെയും ഉന്നത ഉദ്യോഗസ്ഥരെയും മാത്രമാണ് ഇവിടേക്ക് പ്രവേശിപ്പിക്കുന്നതെന്നുമാണ് വിവരം.