അമ്പതോളം ബാഗുകൾ കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി, ഉള്ളിൽ ഉണ്ടായിരുന്നത് സ്ത്രീകളുടെയും പുരുഷൻമാരുടെയും ശരീരഭാഗങ്ങൾ, നടുക്കം

മെക്സിക്കോ സിറ്റി : വളരെയധികം ഞെട്ടലുണ്ടാക്കുന്ന വാർത്തയാണ് മെക്സിക്കൻ സംസ്ഥാനമായ ഹലിസ്കോയിലെ സപോപൻ മേഖലയിൽ നിന്ന് പുറത്തു വരുന്നത്. കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 45 ബാഗുകൾ ഈ പ്രദേശത്തെ കാറ്റിൽ നിന്ന് കണ്ടെത്തിയിരുന്നു. എന്താണ് ഇതിനുള്ളിലെന്ന് പരിശോധിച്ച പോലീസ് ഉദ്യോഗസ്ഥർ ഞെട്ടി. ബാഗിനുള്ളിൽ നിന്ന് സ്ത്രീകളുടെയും പുരുഷൻമാരുടെയും എന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിത്.

പടിഞ്ഞാറൻ മെക്സിക്കൻ നഗരമായ ഗ്വാദലഹാരയിൽ നിന്ന് കാണാതായ എട്ടുപേരുടെ മൃതദേഹാവശിഷ്ടങ്ങളാണ് ഇവയെന്ന് പൊലീസ് സംശയിക്കുന്നു., പൊലീസ് നടത്തിയ തെരച്ചിലിലാണ് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ദുഷ്കരമായ മേഖലയായതിനാൽ അടുത്ത ദിവസങ്ങളിലും തെരച്ചിൽ തുടരുമെന്നാണ് വിവരം.

മേയ് 20 മുതലാണ് ഒരു കാൾസെന്ററിൽ ജോലി ചെയ്യുന്ന എട്ടുപേരെ കാണാതായത്. എല്ലാവരും മുപ്പതിനോടടുത്ത് പ്രായമുള്ളവർ. എന്നാൽ പലദിനവസങ്ങളിലായാണ് ഇത് സംബന്ധിച്ച പരാതി പൊലീസിന് ലഭിക്കുന്നത്. തുടർന്ന് സമീപപ്രദേശങ്ങളിലുൾപ്പെടെ പൊലീസ് തെരച്ചിൽ ശക്തമാക്കി. ഇതിനിടെയാണ് കട്ടിൽ ബാഗുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കോൾ സെന്റർ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നുവെന്നും പോലീസ് സംശയിക്കുന്നുണ്ട്.

സ്ഥാപനത്തിൽ നിന്ന് കഞ്ചാവും രക്തക്കറയുമുള്ള വസ്ത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകളും പൊലീസ് ഇവിടെ നിന്ന് പിടിച്ചെടുത്തു. എന്നാൽ കാണാതായവരെ ക്രിമിനലുകളാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് മരിച്ചവരുടെ കുടുംബാംഗങങൾ ആരോപിച്ചു.