കലാപം അടിമുടി തടയാന്‍ ഡല്‍ഹി പോലിസ്, എട്ട് പേര്‍ അറസ്റ്റില്‍, ബ്രിട്ടനിലും പ്രവാചക നിന്ദ വിവാദം

പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് ദില്ലി പോലീസ് 8 പേര്‍കെതിരേ കേസെടുത്തു. പുറത്താക്കിയ ഡല്‍ഹി ബിജെപി മീഡിയ യൂണിറ്റ് മേധാവി നവീന്‍ കുമാര്‍ ജിന്‍ഡാല്‍, മാധ്യമപ്രവര്‍ത്തക സബ നഖ്വി എന്നിവര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബിജെപി , ഹൈന്ദവ നേതാക്കള്‍ക്ക് എതിരെ മാത്രമല്ല. നിരവധി മുസ്‌ളീം നേതാക്കള്‍ക്ക് എതിരേയും കേസെടുത്തു. സോഷ്യല്‍ മീഡിയയില്‍ കമന്റും പോസ്റ്റും ആയി ഇന്ത്യക്കെതിരേ പ്രചാരണം നടത്തുന്നവര്‍ക്കും വിദ്വേഷ പ്രചാരണം നറ്റത്തുന്നവര്‍ക്കും എതിരേയും കേസുകള്‍ ദില്ലിയില്‍ രജിസ്സര്‍ ചെയ്തു

2 മതങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിനു കാരണമാകുന്ന വിധത്തിലുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പങ്കുവെച്ചതാണ് കേസെടുക്കാന്‍ കാരണമായത്. ഹിന്ദു മഹാ സഭക്കെതിരേയും എഫ് ഐ ആര്‍ ഇട്ടു. ഹിന്ദു മഹാസഭ ഭാരവാഹി പൂജ ശകുന്‍ പാണ്ഡെ, രാജസ്ഥാനില്‍ നിന്നുള്ള മൗലാന മുഫ്തി നദീം, പീസ് പാര്‍ട്ടി മുഖ്യ വക്താവ് ഷദാബ് ചൗഹാന്‍, സസ്പെന്‍ഡ് ചെയ്യപ്പെട്ട ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയ്ക്കും എതിരെ എഫ്‌ഐആര്‍ ഇട്ടിട്ടുണ്ട്. ദില്ലി പോലീസിന്റെ പ്രത്യേക വിഭാഗമായിരിക്കും കേസ് അന്വേഷിക്കുക.

സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കുമെതിരെ സമാനമായ വകുപ്പുകള്‍ പ്രകാരം രണ്ടാമത്തെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. ഇതില്‍ എത്ര പേര്‍ പ്രതികള്‍ എന്ന് വ്യക്തമല്ല. ഇന്റലിജന്‍സ് സോഷ്യല്‍ മീഡിയ നിരീക്ഷിക്കുന്നു എന്നും സമുദായ സ്പര്‍ദ്ധ ഉണ്ടാക്കുന്നവരെ നേരിടും എന്നും അറിയിച്ചിട്ടുണ്ട്.ഇത്തരക്കാരുടെ പോസ്റ്റുകള്‍ നിരീക്ഷിച്ചു വരികയാണെന്നും മതവുമായി ബന്ധപ്പെട്ട ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ കണ്ടെത്തിയെന്നും ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ”വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും വിവിധ ഗ്രൂപ്പുകളെ പ്രകോപിപ്പിക്കുകയും പൊതു സമാധാനം നിലനിര്‍ത്തുന്നതിന് ഹാനികരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നിരവധി ഐപിസി വകുപ്പുകള്‍ പ്രകാരം ഞങ്ങള്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്,” ഡിസിപി കെപിഎസ് മല്‍ഹോത്ര അറിയിച്ചു. സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ക്ക് എതിരേ എഫ്ഐആര്‍ ഇടാന്‍ കാരണം മത കലഹമുണ്ടാക്കുന്നതും സൈബര്‍ ഇടങ്ങളില്‍ അശാന്തി സൃഷ്ടിക്കാനും ഭൗതിക ഇടങ്ങളില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനും അതുവഴി സാമൂഹിക ഘടനനയെ മാറ്റിമറിക്കാനും ഉള്ളതായതിനാലാണ്.

ഇതിനിടെ ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനിലും ഇസ്‌ളാം മതം കേന്ദ്രമായി വന്‍ വിവാദവും സംഘര്‍ഷവും ഉണ്ടായി. ദ ലേഡി ഓഫ് ഹെവന്‍ എന്ന സിനിമ മുസ്ലീം മതപ്രവാചകന്‍ മുഹമ്മദ് നബിയേയും കുടുംബത്തേയും അധിഷേപിക്കുന്നു എന്ന് ആരോപിച്ച് ലണ്ടനിലെ തീയറ്ററുകള്‍ക്ക് മുന്നില്‍ പ്രതിഷേധം. വിവിധ മുസ്ലീം സംഘടനകളുടെ നേതൃത്വത്തിലാണ് പ്രദര്‍ശനം നടത്തിയ തീയറ്ററുകള്‍ക്ക് മുന്നില്‍ പ്രതിഷേധം നടക്കുന്നത്. പ്രവാചകനേയും അദേഹത്തിന്റെ കുടുംബത്തേയും അധിക്ഷേപിച്ചാല്‍ മുസ്ലീങ്ങള്‍ വെറുതെയിരിക്കില്ലായെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. വിവിധ തീയറ്ററുകള്‍ക്ക് മുന്നില്‍ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.ബ്രിട്ടന്‍ ആസ്ഥാനമായ സീന്‍വേള്‍ഡ് വിതരണപ്രദര്‍ശന കമ്പനി ചിത്രം തീയറ്ററുകളില്‍ നിന്നും നീക്കുന്നതായി അറിയിച്ചിരുന്നു. ചിത്രത്തില്‍ മുഹമ്മദ് നബിയെ നിന്ദിക്കുന്നു എന്ന് ആരോപിച്ച് മുസ്ലീം സംഘടനകള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.

മുസ്ലീം മത സ്ഥാപകന്‍ മുഹമ്മദ് നബിയുടെ മകള്‍ ഫാത്തിമയെ കേന്ദ്രകഥാപാത്രമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഷിയാ മുസ്ലീം പശ്ചാത്തലതത്തില്‍ എടുത്തിരിക്കുന്ന സിനിമ ഐഎസ്ഐസ് നേയും ഇസ്ലാമിക തീവ്രവാദത്തെ കുറിച്ചും പരാമര്‍ശിക്കുന്നു. ജൂണ്‍ മൂന്നിന് ചിത്രം തീയറ്ററുകളില്‍ എത്തിയെങ്കിലും ഇസ്ലാമിക മതമൗലിക വാദികള്‍ പലയിടത്തും ഇസ്‌ളാമിക തീവ്ര നിലപാടുകാര്‍ പ്രദര്‍ശനം തടഞ്ഞു. ഇന്ത്യയില്‍ മുഹമദ് നബിയുമായി ഉണ്ടായ സംഘര്‍ഷങ്ങളുടെ അതേ സമയത്ത് തന്നെയാണ് ബ്രിട്ടനിലും തെരുവില്‍ സംഘര്‍ഷം സമാനമായ മറ്റൊരു സംഭവത്തില്‍ ഉണ്ടായിരിക്കുന്നത്.