ഷാരൂഖ് ഖാന്‍ ലതാ മങ്കേഷ്‌കറുടെ മൃതദേഹത്തില്‍ തുപ്പിയോ, വിവാദം

ഇന്ത്യയുടെ വാനംപാടി ലത മങ്കേഷ്‌കര്‍ ഇന്നലെയാണ് അന്തരിച്ചത്. ഗായികയുടെ ഭൗതിക ശരീരത്തില്‍ ബോളിവുഡ് നടന്‍ ഷാരൂഖാന്‍ തുപ്പിയോ ആരോപണവും വിവാദവും കൊഴുക്കുന്നു.എന്നാൽ അതല്ല അദ്ദേഹം പ്രാർഥിച്ച് ഊതി എന്നതാണ്‌ വാസ്തവം എന്നും പറയുന്നവരുണ്ട്.ലോകം കണ്ട എക്കാലത്തെയും മികച്ച ഗായികയായ ലതാ മങ്കേഷ്‌കറിന്റെ അന്തിമ കര്‍മ്മങ്ങള്‍ നടന്ന ശിവാജി പാര്‍ക്കിലായിരുന്നു ഷാരൂഖ് എത്തിയത്. ശിവാജി പാര്‍ക്കില്‍ ഇതുയ ഷാരൂഖ് ഖാന്റെയും മാനേജരുടെയും ദൃശ്യങ്ങള്‍ സഹിതം വണ്‍ ഇന്ത്യയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇസ്ലാമിക രീതിയില്‍ ഇവില്‍ സ്പിരിറ്റിനെ ഇല്ലാതാക്കുന്നതാണ് ഈ രീതിയെന്നാണ് വൺ ഇന്ത്യയിൽ പറയുന്ന റിപോർട്ടിൽ ഉള്ളത്

ലത മങ്കേഷ്‌കറിന്റെ ഭൗതികശരീരത്തിനു മുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ച ഷാരൂഖ് ഏതാനും സെക്കന്‍സ്ഡ്‌സ് നില്‍ക്കുന്നു അതിനു ശേഷം മുഖത്തെ മാസ്‌ക് ഊരി തുപ്പുന്ന രീതിയിലോ ഊതുന്ന രീതിയിലോ എന്ന വിധത്തിലാണ്‌ പ്രചരണങ്ങൾ. മുസ്ലിം മതാനുഷ്ഠ പ്രകാരം ഈ മൃതശരീരത്തിനു മുന്നില്‍ ഈ ആചാരം ചെയുന്നത് ദുര്‍ ശക്തികളെ ഓടിക്കാന്‍ ആണെന്നാണ് വിശ്വാസമത്രെ. ഇസ്ലാം വിശ്വാസം അനുസരിച്ച് ഒരു പ്രത്യേക രീതിയില്‍ ഊതുന്നത് മതാചാരം ആണെന്നും ഇതിലൂടെ പിശാചിനെയും ശൈത്താനെയും തുരതകുകയറാണെന്നാണ് ഇവരുടെ വിശ്വാസം. മരിച്ച ഒരു മൃതശരീരത്തോടു ബഹുമാനം കാണിക്കുക എന്നതാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്.

അതെന്ത് വിശ്വാസമായാലയം മരിച്ച അള്‍ എത്ര മഹന്‍ ആണെങ്കിലും അല്ലെങ്കിലും മൃതസഹരീരത്തിനു മുന്നില്‍ നിന്ന് തുപ്പുന്നത് ഒരു സംസ്‌കാരത്തിനും നിറക്കാതാണെന്നന്നും ലതാജിയുടെ ഭൗതഹികശരീരത്തെ അപമാനിച്ചു എന്നും വിമര്‍ശങ്ങലും പ്രതികാരങ്ങളും രൂക്ഷമാവുകയാണ്. ലതയുടെ മൃതദേഹത്തിനരികെ നിന്ന് പ്രാര്‍ത്ഥിക്കുന്ന ഷാരൂഖിന്റെയും മാനേജര്‍ പൂജ ദദ്‌ലാനിയുടെയും ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഷാരൂഖ് മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനയായ ദുആ ചെയ്യുമ്പോള്‍ പൂജ കൈകൂപ്പി പ്രാര്‍ത്ഥിക്കുകയാണ്.

ലതാ മങ്കേഷ്‌കറുടെ ഭൗതികശരീരം ഇന്നലെ വൈകിട്ടാണ് സംസ്‌കരിച്ചത്. മുംബൈ ശിവാജി പാര്‍ക്കില്‍ വൈകിട്ട് ആറരയോടെയായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ലത മങ്കേഷ്‌കറുടെ സഹോദരിയും ഗായികയുമായ ആശാ ഭോസ്ലെ, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, ശ്രദ്ധ കപൂര്‍, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുടങ്ങിയവര്‍ സംസ്‌കാരച്ചടങ്ങുകളില്‍ നേരിട്ട് പങ്കെടുത്തു. വൈകിട്ട് ആറേകാലിന് മുംബൈ ശിവാജി പാര്‍ക്കിലെത്തിയ മോദി, ഭൗതികശരീരത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. വൈകിട്ട് അഞ്ചേമുക്കാലോടെ വിലാപയാത്രയായാണ് ഭൗതികശരീരം ശിവാജി പാര്‍ക്കിലെത്തിച്ചത്. വഴിയുലടനീളം നിരവധിയാളുകളാണ് പ്രിയപ്പെട്ട ലതാ ദീദിയെ അവസാനമായി കാണാന്‍ കാത്തുനിന്നത്.

കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ 92ാം വയസിലാണ് ലതാ മങ്കേഷ്‌കര്‍ വിടപറയുന്നത്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാതോടെയാണ് അന്ത്യം. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ജനുവരി ആദ്യവാരമാണ് ലതാ മങ്കേഷ്‌കറെ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ മാറ്റം വന്നതോടെ ഐ.സി.യുവില്‍ നിന്ന് മാറ്റി. എന്നാല്‍ വീണ്ടും ആരോഗ്യനില മോശമായെന്നും വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു.

മുപ്പത്തിയഞ്ചിലേറെ ഇന്ത്യന്‍ ഭാഷകളിലും വിദേശഭാഷകളിലുമായി 30,000ത്തിലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഭാരതരത്‌നം, പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ലീജിയന്‍ ഓഫ് ഓണര്‍ തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചു. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം മൂന്നുവട്ടം നേടി. 1929 സെപ്റ്റംബര്‍ 28 ന് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കറിന്റെയും ശിവന്തിയുടെയും മൂത്ത മകളായി മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ലത ജനിച്ചത്. സംഗീത സംവിധായകന്‍ ഹൃദയനാഥ് മങ്കേഷ്‌കര്‍, ഗായികകയും സംഗീതസംവിധായികയുമായ മീന ഖാദികര്‍, ഗായിക ഉഷാ മങ്കേഷ്‌കര്‍, ഗായിക ആഷാ ഭോസ്ലേ എന്നിവരാണ് ലതയുടെ സഹോദരങ്ങള്‍. പേരെടുത്ത സംഗീതജ്ഞനും നാടകകലാകാരനുമായിരുന്നു ദീനനാഥ് മങ്കേഷ്‌കര്‍. ലതയ്ക്ക് ആദ്യം മാതാപിതാക്കളിട്ട പേര് ഹേമ എന്നായിരുന്നു. ദീനനാഥിന്റെ ഒരു നാടകത്തിലെ കഥാപാത്രത്തിന്റെ ഓര്‍മയ്ക്ക് പിന്നീട് ലത എന്നു പേരു മാറ്റുകയായിരുന്നു.