ജീൻസും ടോപ്പുമണിഞ്ഞ് ഫ്രീക്കായി ദിവ്യ ഉണ്ണി, ഫോട്ടോസ് വൈറൽ

മലയാള സിനിമകൾ ഇഷ്ടപ്പെടുന്നവരുടെ ഇടയിലെ പ്രീയപ്പെട്ട നായികമാരിൽ ഒരാളായിരുന്നു ദിവ്യ ഉണ്ണി. ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ഈ നടി മിനി സ്‌ക്രീനിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.എന്നാൽ താരത്തിന്റെ ആദ്യ വിവാഹം പരാജയമായതോടെയാണ് താരം വീണ്ടും വിവാഹിതയായിരുന്നു. 2020 ജനുവരി 14നായിരുന്നു ദിവ്യയ്ക്ക് കുഞ്ഞ് ജനിക്കുന്നത്. ഐശ്വര്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ജനുവരിയിലാണ് ദിവ്യയ്ക്ക് മൂന്നാമത്തെ കുഞ്ഞ് ജനിച്ചത്. അർജുൻ,മീനാക്ഷി എന്നിവരാണ് മറ്റു മക്കൾ.

ഇപ്പോളിതാ ജീൻസും ടോപ്പുമണിഞ്ഞ് ഫ്രീക്കത്തിയായുള്ള ചിത്രങ്ങളാണ് ദിവ്യ ഉണ്ണി പോസ്റ്റ് ചെയ്തത്. ട്രിപ്പൊക്കെ പോവുമ്പോൾ ഇച്ചിരി ഫ്രീക്കായില്ലെങ്കിൽ എങ്ങനെയാണ് ശരിയാവുന്നെ. വാഷിങ്ടണിലേക്ക് പോയപ്പോഴുള്ള ത്രോബാക്ക് ചിത്രങ്ങളാണ് ദിവ്യ ഉണ്ണി പോസ്റ്റ് ചെയ്തത്. മോഡേൺ ലുക്കും ദിവ്യ ഉണ്ണിക്ക് നന്നായി ചേരുന്നുണ്ട്. നിരവധി പേരാണ് കമന്റും ലൈക്കുമായെത്തുന്നത്.


2002ലായിരുന്നു ദിവ്യ ഉണ്ണിയുടെ ആദ്യം വിവാഹം.വിവാഹത്തോടെ വിദേശത്തേക്ക് പോയ നടി സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. 2016 ൽ ഈ ബന്ധം അവസാനിപ്പിച്ചു. 2018ഫെബ്രുവരി നാലിനായിരുന്നു ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വെച്ച് ദിവ്യയുടെ രണ്ടാം വിവാഹം. മുംബൈ മലയാളിയായ അരുൺ കുമാർ മണികണ്ഠനാണ് ഭർത്താവ്. എൻജീനിയറായ അരുൺ നാല് വർഷത്തോളമായി ഹൂസ്റ്റണിലാണ്. ഇവിടെ ശ്രീപാദം സ്‌കൂൾ ഓഫ് ആർട്‌സ് എന്ന പേരിൽ നൃത്ത വിദ്യാലയം ദിവ്യ ഉണ്ണി ആരംഭിച്ചിരുന്നു