രണ്ടാം വിവാഹത്തിന്റെ ആറാം വാർഷികം ആഘോഷമാക്കി ദിവ്യ ഉണ്ണി, ആശംസകളുമായി താരങ്ങൾ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. ബാലതാരമായി അഭിനയ രംഗത്ത് എത്തിയ ദിവ്യ കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. തുടർന്ന് നിരവധി ചിത്രങ്ങളിൽ നായികയായി. വിവാഹം കഴിഞ്ഞതോട് കൂടി അഭിനയത്തിൽ നിന്നും മാറി നിന്ന നടി ഇപ്പോൾ നൃത്ത വിദ്യാലയം നടത്തി വരികയാണ്.

2002ലായിരുന്നു അടുത്ത ബന്ധു കൂടിയായ ഡോ.സുധീർ ശേഖറുമായുളള ദിവ്യ ഉണ്ണിയുടെ വിവാഹം. എന്നാൽ അത് പിന്നീട് വേർപിരിഞ്ഞു. സുധീറുമായുളള വിവാഹമോചനത്തിനുശേഷമാണ് സോഫ്റ്റ് വെയർ മേഖലയിൽ വർക്ക് ചെയ്യുന്ന അരുണുമായുളള വിവാഹം നടക്കുന്നത്. ഇപ്പോഴിതാ അരുണുമായിട്ടുള്ള വിവാഹം കഴിഞ്ഞിട്ട് ആറ് വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ചാണ് ദിവ്യ എത്തിയിരിക്കുന്നത്.

‘Celebrating the day our journey began’ എന്നാണ് ദിവ്യ കുറിച്ചത്. താരങ്ങളും സഹപ്രവർത്തകരുമടക്കം നിരവധി ആരാധകരാണ് ഇരുവർക്കും വിവാഹാ വാർഷിക ആശംസകളുമായെത്തുന്നത്.

തൊണ്ണൂറുകളിൽ മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ നായികമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മുൻനിര നായകന്മാരുടെയെല്ലാം നായികയായ ദിവ്യ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

വിവാഹശേഷം കുടുംബത്തോടൊപ്പം യുഎസിൽ താമസമാക്കിയിരിക്കുകയാണ് ദിവ്യ ഉണ്ണി. അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും ഡാൻസ് സ്കൂളുമായി തിരക്കിലാണ് ദിവ്യ. 2020 ജനുവരിയിൽ ദിവ്യയുടെ ജീവിതത്തിലേക്ക് ഒരു മാലാഖ കുഞ്ഞ് കൂടി എത്തിയിരുന്നു. ഇളയ മകൾ ഐശ്വര്യയുടെ ചിത്രങ്ങളും വിശേഷങ്ങളും കുട്ടികുറുമ്പുകളുമൊക്കെ ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട് ദിവ്യ ഉണ്ണി