ഭർത്താവിൽ നിന്നുള്ള ക്രൂരതകൾ കാരണം കയ്യിലെ ഞരമ്പ് മുറിച്ചിട്ടുണ്ട് – ദിയ സന

ബി​ഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി മനസില്‍ ഇടം നേടിയ മത്സരാര്‍ഥിയായിരുന്നു ദിയ സന. ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ് ദിയ ഷോയിലുണ്ടായിരുന്നത് എങ്കിലും ഷോയിലെ വേറിട്ട നിലപാടുകളാല്‍ താരം ശ്രദ്ധ നേടിയിരുന്നു. ഇപ്പോളിതാ ദിയ സന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസം ഗോവയിൽ മരിച്ച നിലയിൽ മലയാളി വിദ്യാർത്ഥിനിയെ കണ്ടെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ദിയയുടെ കുറിപ്പ്.

ജീവിതത്തിൽ പണ്ട് ഭർത്താവിൽ നിന്നുള്ള ക്രൂരതകൾ കാരണം കിണറ്റിൽ എടുത്ത് ചാടി ആത്മഹത്യക് ശ്രമിച്ചിട്ടുണ്ട്.. കയ്യിലെ ഞരമ്പ് മുറിച്ചിട്ടുണ്ട്.. ജീവിതത്തിൽ ഇതൊക്കെ മറക്കാൻ ആഗ്രഹിക്കുമ്പോളും കൂടെയുള്ളവർ തന്നെ ഇതൊക്കെ ഓർമിപ്പിക്കുന്നു എന്തിനാടീ മക്കളെ നിങ്ങളൊക്കെ ഇങ്ങനെ വിഷമിപ്പിക്കുന്നത്.. മറക്കാൻ ആഗ്രഹിക്കുന്ന പലതും ഓർമിപ്പിക്കും വിഷമിപ്പിക്കും എന്നിട്ട് ഒരൊറ്റ പോക്കാ”.വല്ലാണ്ട് സങ്കടവും വിഷമവും ഒക്കെ വരാണ്‌.. ആദരാഞ്ജലികൾ

ദിയയുടെ ഉറ്റ സുഹൃത്തായിരുന്നു മരണപ്പെട്ട അ‍ഞ്ജന. തലശേരി ബ്രണ്ണന്‍ കോളേജില്‍ വിദ്യാര്‍ഥിനിയായ അഞ്ജന ഹരീഷിനെ കാണാനില്ലെന്ന് പറഞ്ഞ് മാതാവ് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടന്നു വരുന്നതിനിടെ അഞ്ജന ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായി. പിന്നീട് അഞ്ജനയുടെ ഇഷ്ടം പരിഗണിച്ച് അജിതയുടെ മകളോടൊപ്പം പോകുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് അഞ്ജന ജീവനൊടുക്കിയെന്ന വിവരം പുറത്തുവരുന്നത്. ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല.