മക്കളുടെ സ്വഭാവം നല്ലതല്ലെന്ന് പറയുമ്പോള്‍ അതു പ്രായത്തിന്റെ ആണെന്ന് പറഞ്ഞ് സമാധാനിക്കാന്‍ വരട്ടെ

കഴിഞ്ഞ ദിവസം എറണാകുളത്ത് ലിഫ്റ്റ് നല്‍കിയപ്പോള്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് യുവതി രംഗത്ത് എത്തിയിരുന്നു. ഇതിനിടെ ആണ്‍കുട്ടിയുടെ സംസാരത്തെയും പെരുമാറ്റത്തെയും അനുകൂലിച്ച് ചിലര്‍ രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ അവന്‍ അനുവാദം ചോദിച്ചിട്ടല്ലേ എന്ന് ചോദിക്കുന്നവര്‍ നിരവധിയാണ്. ഇത്തരക്കാര്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് ഡോ. അനുജ ജോസഫ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അനുജ ജോസഫിന്റെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം, കഴിഞ്ഞ ദിവസം എറണാകുളത്തു അപര്‍ണയ്ക്ക് 14കാരനില്‍ നിന്നു നേരിടേണ്ടി വന്ന ദുഃരനുഭവം ഇന്നേവരും ചര്‍ച്ച ചെയ്യുകയാണ്. ആ പയ്യനെ അനുകൂലിച്ചുള്ള പ്രതികരണം കാണുമ്പോള്‍ കഷ്ടം തോന്നുന്നു. ചിലരൊക്കെ പറയുകയുണ്ടായി അവനൊരു മര്യാദ കാണിച്ചില്ലേ, ഒന്നുമിലെല്ലും ചോദിച്ചില്ലേ, പിടിച്ചോട്ടെയെന്നു, ഈ രീതിയില്‍ അഭിപ്രായം ഉള്ളവരോടൊന്ന് ചോദിച്ചോട്ടെ, നിങ്ങളുടെ വീട്ടിലെ പെണ്ണുങ്ങളോട് വഴിയരുകില്‍ നിന്നു ആരെങ്കിലും ചേച്ചി ഞാനൊന്നു, പിടിച്ചോട്ടെ അതറിയുമ്പോള്‍ നിങ്ങള്‍ ആ വ്യക്തിക്കു മാന്യന്‍ ആണ് അവന്‍, സമ്മതം ചോദിച്ചത് കണ്ടില്ലേ പട്ടം ചാര്‍ത്തി കൊടുക്കുമോ ഇല്ലല്ലോ, അടിച്ചു അവന്റെ കരണം പുകയ്ക്കില്ലേ,

ഇവിടെ അപര്‍ണ നിങ്ങളുടെ ആരും അല്ലാത്തോണ്ടാവും മേല്‍പ്പറഞ്ഞ പോലെ മാന്യത ആ 14 കാരനില്‍ ആരോപിക്കാന്‍ പലര്‍ക്കും തോന്നുന്നത്. എന്തിനേറെ പറയുന്നു, തിരക്കുള്ള ബസില്‍ പോലും കടന്നു പിടിക്കുന്നവന്മാരെ അനുകൂലിച്ചു സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവര്‍ നില്‍ക്കുന്ന ദയനീയ കാഴ്ച കണ്ടിട്ടുണ്ട്. അവിടെ പെണ്‍കുട്ടിയെ കുറ്റം പറഞു നില്‍ക്കുന്നവരാ കൂടുതലും. നമ്മുടെ സമൂഹമാണ് പല കുറ്റകൃത്യങ്ങള്‍ക്കും പ്രോത്സാഹനമേകുന്നതും. ലഹരി വിപണനം കുട്ടികളെ വരിഞ്ഞു മുറുക്കുമ്പോള്‍ ഇനിയും മൗനം പാലിച്ചാല്‍ ഭാവി തലമുറ ഒന്നിനും കൊള്ളാത്തവരായി മാറിയേക്കാം. മാതാപിതാക്കള്‍, അധ്യാപകര്‍, ഭരണകൂടം തുടങ്ങിയ എല്ലാവരും മേല്‍പ്പറഞ്ഞ വിഷയത്തില്‍ ശ്രദ്ധ കൊടുത്തേ മതിയാകൂ.

പോണ്‍ videos ല്‍ addict ആയി, ലഹരി വസ്തുക്കളില്‍ ആനന്ദം കണ്ടെത്തുന്ന, ആരോട് എങ്ങനെ പെരുമാറണമെന്ന് അറിയില്ലാത്ത തലമുറ ദോഷമേ ചെയ്യുള്ളു സമൂഹത്തിനു. ദേ നിങ്ങളുടെ മോന്റെ /മോളുടെ സ്വഭാവമൊന്നും അത്ര നല്ലതല്ലെന്ന് ഭാര്യ പറയുമ്പോള്‍ ‘ഓ അതു പ്രായത്തിന്റെ ആണെന്നെ, ഈ പ്രായത്തില്‍ ഞാനൊക്കെ എന്തായിരുന്നു ‘ ഇതൊക്കെ പറഞ്ഞു സമാധാനിക്കാന്‍ വരട്ടെ, സൂക്ഷിച്ചാല്‍ നാളെ ദുഖിക്കേണ്ടി വരില്ല.