കളിക്കുന്നതിനിടെ മണ്ണെണ്ണ ഉള്ളില്‍ ചെന്ന് ഒന്നര വയസുകാരന് ദാരുണാന്ത്യം

ഉദുമ: കളിക്കുന്നതിനിടെ മണ്ണെണ്ണ ഉള്ളില്‍ചെന്ന് ഒന്നര വയസുകാരന് ദാരുണാന്ത്യം. ഉദുമ എരോലിലെ ദാസന്റെയും രേണുകയുടെയും ഏക മകന്‍ ഋതിക് ദാസാണ് ദാരുണമായി മരിച്ചിരിക്കുന്നത്.

പെയിന്റിങ് ആവശ്യത്തിന് കൊണ്ടുവന്നതായിരുന്നു മണ്ണെണ്ണ. വീട്ടുവരാന്തയില്‍ കളിക്കുന്നതിനിടെ അവശ നിലയില്‍ കണ്ടെത്തിയ കുഞ്ഞിന്റെ സമീപം മറിഞ്ഞ നിലയില്‍ മണ്ണെണ്ണക്കുപ്പിയും കിടക്കുന്നുണ്ടായിരുന്നു. ആദ്യം ഉദുമയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കളിക്കുന്നതിനിടെ കുട്ടി കുപ്പിയിലെ മണ്ണെണ്ണ കുടിച്ചതായാണ് സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.