ആണിന്റെ തുണ ഇല്ലാതെ പെണ്ണ് ജീവിച്ചാല്‍ ലോകാവസാനമെന്ന് വിശ്വസിക്കുന്നർ, വിവാഹമെന്ന് ഊരാകുടുക്കിൽ 8 കൊല്ലം പെട്ട് കിടന്ന യുവതിയുടെ അനുഭവം

അദ്യ വിവാഹത്തിൽ നിന്നും ഊരി പോരാൻ പെട്ട പാട് 8 കൊല്ലമാണ്‌. അങ്ങിനെ ഒരു വിധം പുറത്ത് വന്നപ്പോൾ വീട്ടുകാർ അടുത്ത കല്യാണ കുടുക്കുമായി വന്നിരിക്കുന്നു. സഹികെട്ട് യുവതി ഡോക്ടറുടെ സഹായം തേടി എത്തി. ആൺ തുണ എന്ന ഊരാ കുടുക്ക് ഇനി വേണ്ട. അത് ദയവായി എന്റെ വീട്ടുകാരെ പറഞ്ഞ് മനസിലാക്കാമോ സാറേ..ഇതായിരുന്നു യുവതിയുടെ അഭ്യർഥന. ഈ വിഷയത്തെപ്പറ്റി ഡോക്ടര്‍ സി ജെ ജോണ്‍ കുറിച്ച അനുഭവ കുറിപ്പ് ആണും പെണ്ണും ചർച്ച് ചെയ്യേണ്ടതാണ്‌. മാതാപിതാക്കൾ ചർച്ച ചെയ്യേണ്ടതാണ്‌.വിവാഹത്തോടെ പുരുഷനെ വെറുക്കുന്ന സ്ത്രീകൾ കൂടുന്നു.

വിവാഹ ശേഷം സ്ത്രീ എന്നു കേട്ടാൽ ഭയക്കുന്നു പുരുഷന്മാർ കൂടുന്നു. സാമൂഹിക പ്രശനമാകുന്നു. വിഹാഹമോചനങ്ങള്‍ ഇന്ന് സമീഹത്തില്‍ വര്‍ദ്ധിച്ചുവരികയാണ്… ചെറിയ നിസാരകാരണങ്ങളാണ് പലപ്പോഴും വിവാഹമോചനത്തിലേക്ക് നയിക്കുന്നത്.ഭാര്യ മരിച്ചാലോ ഡൈവോഴ്സ് ആയാലോ ഇനി ഒരു സ്ത്രീ അയ്യോ വേണ്ടാ എന്നു പറയുന്ന പുരുഷന്മാരും, ഇനി ആൺ ജീവിതത്തിലേക്ക് വേണ്ടാ എന്നു പറയുന്ന വിധവകളും, വിവാഹ ബന്ധം വേർപെടുത്തിയ സ്ത്രീകളും സമൂഹത്തിൽ കൂടുകയാണ്‌. ഈ വിഷയത്തെപ്പറ്റി ഡോക്ടര്‍ സി ജെ ജോണ്‍ കുറിച്ച വരികളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്

ഡോക്ടർ സി ജെ ജോൺ എഴുതിയ കുറിപ്പ് വായിക്കാം;

ഇത് വിവാഹമോചിതയായ ഒരു യുവതിയുടെ സങ്കടം. “ചേരാത്ത ഒരു വിവാഹബന്ധത്തില്‍ നിന്ന് ഊരി പോരാൻ പെട്ട പാട് ഓർക്കുമ്പോൾ നെഞ്ച് പെടക്കും. ഏഴ് കൊല്ലമാ സാറേ കോടതി നിരങ്ങി നടന്നത്. എന്നിട്ടാ വിവാഹമോചനം കിട്ടിയത്. പെണ്ണായത് കൊണ്ട് ഉടനെ കെട്ടണമെന്നും എങ്ങനെയും അഡ്ജസ്റ്റ് ചെയത് ആണൊരുത്തന്റെ കൂടെ ഇനിയുള്ള കാലം ജീവിക്കണമെന്നും വീട്ടുകാർക്ക് വാശി. ഇതെങ്ങനെ പറ്റും സാറേ?

ഒരുത്തന്റെ കൂടെ പൊറുത്തതിന്റെ പേടി മാറിയിട്ടില്ല. എടുത്ത് ചാടി വേറെ ഒരുത്തന്റെ കൂടെ ഇനി കഴിയാന്‍ പറ്റില്ല സാറേ. എങ്ങനെയെങ്കിലും എന്റെ വീട്ടുകാരോട് കാര്യം പറഞ്ഞ് മനസ്സിലാക്കണം.” ആണൊരുത്തൻ ഇല്ലാതെ പെണ്ണ് ജീവിച്ചാൽ ലോകാവസാനമെന്ന് വിശ്വസിക്കുന്നവരോട് പറഞ്ഞാലും മനസ്സിലാകുമോയെന്നാണ് സംശയം. സ്ത്രീകളെ അതിജീവനത്തിന്റെ വഴിയിലേക്ക് നയിക്കാതെ നിത്യ ഇരകളായി നിലനിർത്തുന്നതും ഇവരൊക്കെ ചേര്‍ന്നാണ്.