അഴിമതി ഞാൻ അനുവദിക്കില്ല, കണ്ടാൽ മന്ത്രിമാരേ ഇനിയും ജയിലിൽ പൂട്ടും-ഗവർണ്ണർ ആനന്ദ ബോസ്

അഴിമതിയും അക്രമവും ബം​ഗാളിൽ നിന്ന് തുടച്ചു നീക്കിയാൽ ബം​ഗാൾ മനോഹരമായ ഒരു പ്രദേശമായിരിക്കുമന്ന് ഗവർണ്ണർ ഡോ.സി.വി ആനന്ദ ബോസ് കർമ ന്യൂസിനോട്. അഴിമതിയുടെ പേരിൽ 2 മന്ത്രിമാരേ ജയിലിലാക്കി. അഴിമതി കണ്ടാൽ മന്ത്രിമാരേ ഇനിയും ജയിലിൽ പൂട്ടുമെന്നും ​ഗവർണർ പറഞ്ഞു. യൂണിവേഴ്സിറ്റികളിലെ വൈസ്ചാൻസിലറെ നിയമിക്കുന്നത് ചാൻസിലറാണ്. ​ഗവൺമെന്റ് ഇടപെടലുകൾ അം​ഗീകരിക്കാറില്ല.

​ഗവൺമെന്റ് ഒരു കൊള്ളാവുന്ന ആളെ പറഞ്ഞാൽ എടുക്കുന്നതിൽ തെറ്റില്ല. അഴിമതിക്കാരെ വെച്ച് സർവകലാശാലകളിൽ അഴിമതി കാട്ടാൻ നടത്തുന്ന ശ്രമങ്ങളെ ശക്തമായി എതിർക്കുമെന്നും ​ഗവർണർ പറഞ്ഞു. സർവകലാശാലകളിലെ അഴിമതി 3500 കോടിയോളം ഉണ്ടെന്നാണ് മനസിലാക്കുന്നത്. അഴിമതിക്ക് മന്ത്രിമാർ കൂട്ടുപിടിച്ചാൽ അവർക്കെതിരെയും നടപടി എടുക്കുമെന്നും ​ഗവർണർ പറഞ്ഞു.

വീ‍ഡിയോ കാണാം