കെ പി യോഹന്നാൻ സാമ്രാജ്യത്തിന്റെ പിൻഗാമി, ബിലിവേഴ്സ് ചർച്ച് സിനഡ് തീരുമാനം

പല രാജ്യങ്ങളിലായി കിടക്കുന്ന സഹസ്ര കോടികൾ വരുന്ന കെ പി യോഹന്നാന്റെ സാമ്രാജ്യവും സഭയും ഇനി ആരു നയിക്കും. കെ പി യോഹന്നാന്റെ പിൻഗാമി ആരാണ്‌. ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ സിനഡ് കൂടി ഇപ്പോൾ ചില നിർണ്ണായകമായ തീരുമാനങ്ങൾ എടുത്തിരിക്കുകയാണ്‌.  

ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ചിൽ പതിറ്റാണ്ടുകളായി കെ പി യോഹന്നാൻ മെത്രാപോലീത്തക്ക് കീഴിൽ അച്ചടക്കത്തോടെ ഒരു ശരീരം പോലെ നിലകൊള്ളുകയായിരുന്നു ഇതുവരെ സഭയിലെ ബിഷപ്പുമാരും വൈദീകരും. എതിർപ്പോ അടക്കം പറച്ചിലോ ഒന്നും ഇല്ല. എന്നാൽ കെ പി യോഹന്നാൻ എന്ന തിരുമേനിയുടെ അപ്രമാദിത്വം ഒന്നും സഭയിൽ ഇല്ലായിരുന്നു എന്നും നല്ല ഇടയൻ ആയിരുന്നു എന്നും ബിലിവേഴ്സ് സഭയിലെ അധികാരികൾ പറയുന്നു.

ബിലിവേഴ്സ് ചർച്ചിന്റെ ബിഷപ്പ് സിനഡ് എടുത്ത നിർണ്ണായകമായ തീരുമാനങ്ങൾ ഇങ്ങിനെ. കെ പി യോഹന്നാൻ മെത്രാപോലീത്തയുടെ ഭൗതീക ശരീരം അമേരിക്കയിൽ നിന്നും കേരളത്തിലെ തിരുവല്ല ആസ്ഥാനത്ത് എത്തിക്കും. 8- 10 ദിവസത്തിനുള്ളിൽ ശവസംസ്കാര ശുശ്രൂഷ നടക്കും. ഒരു ദിവസം മുഴുവൻ നീണ്ടുനില്ക്കുന്ന സംകാര ചടങ്ങുകൾ ആയിരിക്കും. 8- 10 ദിവസത്തിനുള്ളിൽ സംസ്കാര ശുശ്രൂഷഷ എന്നാണിപ്പോൾ സിനഡ് തീരുമാനം. തിയതി കൃത്യമായി അനൗൺസ് ചെയ്യാൻ അമേരിക്കയിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.

തിരുവല്ലയിൽ ആയിരികും കെ പി യോഹന്നാൻ മെത്രാപോലീത്ത അന്ത്യ വിശ്രമം കൊള്ളുക.ഇതിനായി ഖബറിടം തയ്യാറാക്കുന്ന കാര്യങ്ങൾ തുടങ്ങി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഭയുടെ നേതൃത്വം ചടങ്ങിനായി തിരുവല്ലയിൽ എത്തും

കെ പി യോഹന്നാന്റെ പിൻ ഗാമിയേ സിനഡ് തീരുമാനിച്ചില്ല. ഈ വിഷയം ചർച്ച ചെയ്തില്ല. ഇത് സംസ്കാരം കഴിഞ്ഞ ശേഷം മാത്രമേ ചർച്ച ചെയ്യൂ. കെ പി യോഹന്നാന്റെ വിടവാങ്ങൽ വരെ മരിച്ചു കഴിഞ്ഞാലും നിലവിലെ മെത്രാപോലീത്തായായി അദ്ദേഹത്തിന്റെ പേർ മരണ ശേഷവും തുടരും

ഇപ്പോൾ സംസ്കാര ചടങ്ങുകൾ നടത്താൻ സിനഡ് 9 അംഗ മെത്രാൻ സമിതിയേ ചുമതലപ്പെടുത്തി. ഈ 10 അംഗ മെത്രാൻ സമിതിയുടെ നേതൃത്വം സീനിയർ ബിഷപ്പായ ചെന്നൈ ഭദ്രാസനത്തിലെ സാമുവേൽ മോർ തിയോപ്പിയോസ് ആയിരിക്കും. അടുത്ത മെത്രാ പോലീത്ത സഭയിൽ ഉണ്ടാകുന്നത് വരെ സഭയുടെ ഭരണ ചുമതല ഇപ്പോൾ സിനഡ് തീരുമാനിച്ച ഈ 9 അംഗ അഡ്മിനിസ്ട്രേറ്റീവ് സമിതിയായിരിക്കും. ഇതിലേ 9 പേരും മെത്രാന്മാരാണ്‌.

കെ പി യോഹന്നാൻ മെത്രാപോലീത്ത അമേരിക്കയിൽ വാഹനം ഇടിച്ചാണ്‌ ഗുരുതരാവസ്ഥയിൽ ആയത്. ചൊ​വ്വാ​ഴ്ച ഡാ​ല​സി​ലെ ബി​ലീ​വേ​ഴ്‌​സ് ഈ​സ്‌​റ്റേ​ണ്‍ ച​ര്‍ച്ച് കാ​മ്പ​സി​നു സ​മീ​പ​ത്തെ റോ​ഡി​ല്‍ പ്ര​ഭാ​ത​സ​വാ​രി​ക്കി​ടെ കാ​റി​ടി​ച്ചാ​ണ്​​ ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. ഡാ​ല​സി​ലെ മെ​ത്താ​ഡ്‌​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി​രു​ന്നു. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്കു​ശേ​ഷം നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഡോക്ടർമാരുടെ സംഘം അദ്ദേഹത്ത് രക്ഷിക്കാൻ വൻ നീക്കം നറ്റത്തി എങ്കിലും വിഫലം ആകുകയായിരുന്നു. തലയിലും നെഞ്ചിലും ഗുരുതര പരിക്കായിരുന്നു. ഇൻന്റേണൽ ബ്ളീഡിങ്ങ് ഓപ്പറേഷനിൽ കൂടി നിർത്താൻ സാധിച്ചിരുന്നു. ഓപ്പറേഷൻ വിജയകരമായിരുന്നു. കെ പി യോഹന്നാൻ അപകട നില തരണം ചെയ്ത് പ്രതീക്ഷയിലേക്ക് വരവേ കൂനിന്മേൽ കുരു പോലെ ഹൃദയാഘാദം ഉണ്ടാവുകയായിരുന്നു. അപകടത്തിൽ ഹൃദയ പേശികൾക്ക് ഉണ്ടായ ആഘാതമാകാൻ ഇതിനു കാരണം എന്നും കരുതുന്നു.ബി​ലീ​വേ​ഴ്​​സ് മെ​ഡി​ക്ക​ൽ കോ​ള​ജു​ൾ​പ്പെ​ടെ നൂ​റി​ലേ​റെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ സ്ഥാ​പി​ച്ച വ്യ​ക്തി​യാ​ണ്​. 52 ബൈ​ബി​ൾ കോ​ള​ജു​ക​ളും സ്ഥാ​പി​ച്ചു. 300 പു​സ്​​ത​ക​ങ്ങ​ളെ​ഴു​തി.​ ആ​ത്മീ​യ യാ​ത്ര റേ​ഡി​യോ പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ ശ്ര​​ദ്ധേ​യ​നാ​യ​ത്. ഗിസല്ലെയാണ്‌ ഭാര്യ. കെ പി യോഹന്നാനു 2 മക്കൾ ഉണ്ട്.ഡാ​നി​യേ​ൽ, സാ​റ എന്നാണ്‌ മക്കളുടെ പേർ. കെ പി യോഹന്നാന്റെ വിയോഗവുമായി പ്രചരിക്കുന്ന ആരോപണങ്ങൾക്ക് ഒരു അടിസ്ഥാനവും ഇല്ലെന്നും മരണത്തിൽ ദുരൂഹത ഇല്ലെന്നും സഭ വ്യക്തമാക്കി. അമേരിക്കയിൽ വയ്ച്ചാണ്‌ അപകടം എന്നതിനാൽ തന്നെ ഒന്നും മറച്ചു വയ്ക്കാൻ ഇല്ലെന്നും എല്ലാം സുതാര്യമായ അമേരിക്കൻ വ്യവസ്ഥിതിയിൽ പൂർണ്ണ വിശ്വാസം എന്നും സഭ വ്യക്തമാക്കി