അനധികൃത സ്വത്ത് സമ്പാദനക്കേസ് , വി.എസ്. ശിവകുമാറിന് വീണ്ടും ഇ.ഡിയുടെ നോട്ടീസ്, ഹാജരാകാൻ നിര്‍ദേശം

കൊച്ചി: വി.എസ്. ശിവകുമാറിന് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. 2011-16 കാലത്തെ യു.ഡി.എഫ്. മന്ത്രിസഭയിലെ അംഗമായിന്നു അദ്ദേഹം. 2020-ല്‍ ശിവകുമാറിന്റെയും അദ്ദേഹത്തിന്റെ ബിനാമികള്‍ എന്ന് കരുതപ്പെടുന്നവരുടെയും വീടുകളിലും ഓഫീസുകളിലും നടത്തിയ വിജിലൻസ് റെയിഡിൽ ശിവകുമാറിന് അനധികൃത സ്വത്ത് ഉൾത്തായി കണ്ടെത്തിയിരുന്നു.

അദ്ദേഹത്തിന് വരവില്‍ കവിഞ്ഞ സ്വത്ത്, ബിനാമി ഇടപാട്, കള്ളപ്പണ ഇടപാട് തുടങ്ങിയവ ഉണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ആ വിജിലന്‍സ് കേസിന്റെ ബലത്തിലാണ് ഇ.ഡി. ഇപ്പോള്‍ ശിവകുമാറിനെതിരേ നടപടി തുടരുന്നത്. മുന്‍പ് ഏപ്രില്‍ 20-നാണ് ഇ.ഡി. ശിവകുമാറിന് നോട്ടീസ് അയച്ചത്. എന്നാല്‍ അന്ന് വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറിയിരുന്നു.

എന്നാല്‍ ഇ.ഡി. വീണ്ടും അദ്ദേഹത്തിന് നോട്ടീസ് അയച്ചിരിക്കുകയാണ്. ഇതൊരു വലിയ കേസ് ആണെന്നാണ് ഇ.ഡി. വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന. രണ്ടാം തവണയും ഹാജരാകാതിരുന്നാൽ കടുത്ത നടപടികളിലേക്ക് ഇഡി കടക്കാനാണ് സാധ്യത.