കർണാടകയിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തി

കർണാടകയിലെ വിജയപുര ജില്ലയിൽ നേരിയ ഭൂചലനം . റിക്ടർ സ്കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തിയതായി സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാവിലെ 09:55 നാണ് ഭൂചലനം അനുഭവപ്പെട്ടത്.

ബസവന ബാഗേവാഡി താലൂക്കിലെ മണഗുളിയില്‍ നിന്ന് 2.9 കിലോമീറ്റര്‍ തെക്ക് കിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നേരിയ തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായതെന്നും സമൂഹം പരിഭ്രാന്തരാകേണ്ടതില്ലെന്നും കെഎസ്എന്‍ഡിഎംസി കൂട്ടിച്ചേര്‍ത്തു.