അഴിമതി കേസുകളില്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഇഡിയുടെ പരിശോധന

ജയ്പൂര്‍. തിരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കുന്ന സംസ്ഥാനങ്ങളായ ഛത്തീസ്ഗഡിലും രാജസ്ഥാനിലും ഇഡിയുടെ പരിശോധന. അഴിമതി കേസുപകളുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ പരിശോധന നടക്കുന്നത്. രാജസ്ഥാനില്‍ ജല്‍ജീവന്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണ് പരിശോധന. രാജസ്ഥാല്‍ ഇഡിയുടെ പരിശോധന 25 സ്ഥലങ്ങളിലാണ്.

ഐഎഎസ് ഉദ്യോഗസ്ഥന്‍ ഇഡിക്ക് നല്‍കിയ വിവരം അനുസരിച്ച് ജല്‍ജീവന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് 13000 കോടിയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. അതേസമയം ഓണ്‍ലൈന്‍ വാതുവെയ്പ് കുംഭകോണ കേസിലാണ് ഛത്തീസ്ഗഡില്‍ ഇഡിയുടെ പരിശോധന. മഹാദേവ് ആപ്പ് വിവാദമായതോടെ ഇതിന്റെ ഉടമയ്‌ക്കെതിരെ ഇഡി കേസ് എടുത്തിരുന്നു.

മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട് ചലച്ചിത്ര താരങ്ങളെ അടക്കം ഇഡി ചോദ്യം ചെയ്തിരുന്നു. ചില രാഷ്ട്രീയക്കാര്‍ക്കും ഇതില്‍ പങ്കുണ്ടെന്നാണ് ഇഡിക്ക് ലഭിച്ച വിവരം. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകനെ ഇഡി ചോദ്യം ചെയ്തിരുന്നു. അതേസമയം വിവിധ കേസുകളില്‍ അന്വേഷണവുമായി ബന്ധപ്പെട്ടാണ് സംസ്ഥാനങ്ങളില്‍ ഇഡിയുടെ പരിശോധന.