ശരിക്കും പറയാന്‍ പാടില്ലാത്തതാണ്, എന്താ ചെയ്യേണ്ടത്, സ്പീക്കര്‍ വരുമോ; രഹസ്യ സംഭാഷണം പുറത്ത്

കെകെ രമയ്‌ക്കെതിരെ എംഎം മണി നടത്തിയ വിവാദ പരാമര്‍ശം പറയാന്‍ പാടില്ലാത്തതായിരുന്നെന്ന് സ്പീക്കറുടെ ചെയറില്‍ ഉണ്ടായിരുന്ന എംഎല്‍എ ഇകെ വിജയന്‍ പറയുന്ന വീഡിയോ പുറത്ത് വന്നു. എംഎം മണിയുടെ പരാര്‍ശത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളം വെച്ചപ്പോഴായിരുന്നു സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറിയോട് ഇകെ വിജയന്‍ ഇക്കാര്യം പറഞ്ഞത്.

സ്പീക്കര്‍ പുറത്തേക്ക് പോയപ്പോഴണ് ഇകെ വിജയനെ ചുമതല ഏല്‍പ്പിച്ചത്. സ്പീക്കര്‍ പാനലില്‍ ഉള്ളവ്യക്തിയാണ് ഇകെ വിജയന്‍. ശരിക്കും പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞത്. സ്പീക്കര്‍ വരുമോ എന്നായിരുന്നു ഇകെ വിജയന്‍ ചോദിക്കുന്നത്. ഇരുവരും തമ്മിലുള്ള സംഭാഷണം സഭാ ടിവി തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. ഒരു മിനിറ്റ് എന്ന് പറഞ്ഞിട്ടാണ് പ്രൈവറ്റ് സെക്രട്ടറിയെ ഇകെ വിയന്‍ അടുത്തേക്ക് വിളിക്കുന്നത്.

‘ശരിക്കും പറഞ്ഞാല്‍ അത് പറയാന്‍ പാടില്ലാത്തതായിരുന്നു. എന്താ ചെയ്യേണ്ടത്, സ്പീക്കര്‍ വരുമോ’ എന്നായിരുന്നു ഇകെ വിജയന്‍ ചോദിച്ചത്. ഇതിന് ശേഷം സ്പീക്കര്‍ ചെയറിലേക്കെത്തി. മണിയുടെ പരാമര്‍ശത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നും പരിശോധിക്കാമെന്നും സ്പീക്കര്‍ നിലപാടെടത്തു.ചെയര്‍ നിയന്ത്രിച്ചിരുന്ന വ്യക്തിക്ക് എംഎം മണി പറഞ്ഞത് മോശം പരാമര്‍ശമാണെനന് ബോധ്യമുണ്ടായിരുന്നുവെന്നാണ് പുറത്ത് വന്ന വീഡിയോ വ്യക്തമാക്കുന്നത്.