കോഴിക്കോട് എടിഎം മെഷീനിൽ നിന്ന് ഷോക്കേറ്റ സംഭവം, കൗണ്ടർ പൂട്ടിച്ചു

കോഴിക്കോട് : യുവാക്കൾക്ക് എടിഎം മെഷീനിൽ നിന്ന് ഷോക്കേറ്റ സംഭവത്തിൽ കൗണ്ടർ അടച്ചുപൂട്ടി. യുവാക്കൾക്ക് എടിഎമ്മിന്റെ കീപാഡിൽ നിന്നായിരുന്നു ഷോക്കേറ്റത്. കോഴിക്കോട് ബാലുശ്ശേരിയിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്.

കോഴിക്കോട് ബസ് സ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ എടിഎം കൗണ്ടറിൽ പണമിടപാട് നടത്തുന്നതിനിടെയായിരുന്നു യുവാക്കൾക്ക് ഷോക്കേറ്റത്. ഷോക്കേറ്റതിന് പിന്നാലെ യുവാക്കൾ കൗണ്ടറിന് പുറത്തേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു.

പിന്നാലെ ഹൈവേ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിവരം കമ്പനി അധികൃതരെ ഉടൻ തന്നെ അറിയിക്കുകയും ചെയ്തു.