മണിപ്പൂരിലെ കലാപകാരികളിൽ മ്യാൻമാർ തീവ്രവാദികൾ ഉള്ളതായി സ്ഥിരീകരിച്ച് ഇന്ത്യൻ സൈന്യം

മണിപ്പൂരിലെ കലാപകാരികളിൽ മ്യാന്മർ തീവ്രവാദികൾ ഉള്ളതായി ഇന്ത്യൻ സൈന്യം സ്ഥ്രീകരിച്ചു.,ജനവരി 18നാണ്‌ മണിപ്പൂരിലെ അതിർത്തി നഗരമായ മോറെയിൽ പോലീസ് കമാൻഡോകൾക്ക് നേരെ ആക്രമണം ഉണ്ടായത്.ആക്രമണത്തിൽ മ്യാൻമറിൽ നിന്നുള്ള ചില തീവ്രവാദികൾക്ക് പങ്കുണ്ടായിരിക്കാമെന്ന് മണിപ്പൂർ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിംഗ് ആരോപിച്ചു. മ്യാൻമർ ആസ്ഥാനമായുള്ള തീവ്രവാദികളുടെ പങ്കാളിത്തത്തിന് സാധ്യതയുണ്ടെന്നും സൂചിപ്പിച്ചു.

തലസ്ഥാനമായ ഇംഫാലിൽ നിന്ന് 110 കിലോമീറ്റർ അകലെയുള്ള മോറെയിൽ ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ രണ്ട് കമാൻഡോകൾ കൊല്ലപ്പെട്ടിരുന്നുമണിപ്പൂരിൽ സ്ഥിതിഗതികൾ അസ്ഥിരമായി തുടരുകയാണ്. മലയടിവാരത്തിന് സമീപമുള്ള രണ്ട് താഴ്‌വര പ്രദേശങ്ങളിൽ ഇന്ന് വിമതർ നടത്തിയ വെടിവെപ്പിൽ അച്ഛനും മകനുമടക്കം നാല് പേർ കൊല്ലപ്പെട്ടു. അച്ഛനും മകനുമടക്കം മൂന്ന് പേർ ബിഷ്ണുപൂരിലും ഒരാൾ കാങ്ചുപ്പിലും വെടിയേറ്റ് മരിച്ചു.

“ഇന്നലെ, പുലർച്ചെ, കുക്കി തീവ്രവാദികൾ മൂന്ന് സ്ഥലങ്ങളിലെ കമാൻഡോ പോസ്റ്റുകൾക്ക് നേരെ വെടിയുതിർക്കാൻ തുടങ്ങി,” സിംഗ് ഇന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കലാപകാരികൾ അത്യാധുനികമായ യന്ത്ര തോക്കുകളാണ്‌ ഉപയോഗിക്കുന്നത്. സിവിലിയന്മാർക്ക് അപകടം ഉണ്ടാകും എന്നതിനാൽ സുരക്ഷാ സേനക്ക് തീവ്രവാദികളേ കൃത്യമായി കൊല്ലാനും വെടി വയ്ക്കാനും ആകുന്നില്ല.ചൊവ്വാഴ്ച്ച പോലീസ് കമാന്റോകൾ താഴ്ന്ന പ്രദേശത്ത് കൂടി കടന്നു പോകുമ്പോൾ കുന്നിൻ മുകളിൽ നിന്നും തീവ്രവാദികൾ വെടി ഉതിർക്കുകയായിരുന്നു.മോറെയിൽ പ്രവർത്തിക്കുന്ന പിഡിഎഫ് വിമതരും, ബർമ്മയുടെ ഭാഗത്തുനിന്നുള്ള ചില ശക്തികളും മോറെയിൽ സംസ്ഥാന സേനയെ ആക്രമിക്കുകയാണ്‌.