കോളേജിൽ ഒപ്പമിരുന്നു പഠിച്ച കൂട്ടുകാരി ഇന്ന് തെന്നിന്ത്യയിലെ സൂപ്പർസ്റ്റാർ ആകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല

തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്ക്ക് ഇന്ന് 36ാം പിറന്നാൾ. സോഷ്യൽമീഡിയയിൽ ഇല്ലെങ്കിലും താരത്തിന് പിറന്നാൾ ആശംസകൾ സോഷ്യൽമീഡിയയിലൂടെ അറിയിക്കുകയാണ് ആരാധകർ. കരിയറിന്റെ ആദ്യഘട്ടത്തിൽ ഗ്ലാമറസ് വേഷങ്ങളിൽ മാത്രം ഒതുക്കപ്പെട്ട താരം പിന്നീട് മലയാളമടക്കമുള്ള ഭാഷകളിൽ സ്വന്തം പ്രയത്നം കൊണ്ട് ഇടം നേടുകയായിരുന്നു.ഇന്ന് തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമാണ് നയൻസ്. ഒരു സിനിമയ്ക്ക് പത്ത് കോടിയാണ് നയൻതാരയുടെ പ്രതിഫലമെന്നാണ് റിപ്പോർട്ട്. നായികാ പ്രാധാന്യമുള്ള ചിത്രങ്ങൾക്കൊപ്പം തെന്നിന്ത്യയിലെ വമ്പൻ നായകർക്കൊപ്പവും ഒരുപോലെ നയൻതാര അഭിനയിക്കുന്നു.

ഇപ്പോൾ നയൻതാരയുടെ പഴയ ഒരു സഹപാഠി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഡിഗ്രി ക്ലാസിൽ ഒപ്പമിരുന്നു പഠിച്ച കൂട്ടുകാരി ഇന്ന് തെന്നിന്ത്യയിലെ Lady Superstar ആകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല… Nepotism വാഴുന്ന ഒരു Industry യിൽ ഒരു സിനിമാ പാരമ്പര്യവുമില്ലാതെ ഒരു സ്ത്രി ഇത്രയും കാലം പിടിച്ചു നിന്നത് അൽഭുതം തന്നെയാണെന്ന് മഹേഷ് കടമന്നിട്ട പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ഡിഗ്രി ക്ലാസിൽ(Marthoma College, 2002-2005 English Literature) ഒപ്പമിരുന്നു പഠിച്ച കൂട്ടുകാരി ഇന്ന് തെന്നിന്ത്യയിലെ Lady Superstar ആകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല… Nepotism വാഴുന്ന ഒരു Industry യിൽ ഒരു സിനിമാ പാരമ്പര്യവുമില്ലാതെ ഒരു സ്ത്രി ഇത്രയും കാലം പിടിച്ചു നിന്നത് അൽഭുതം തന്നെയാണ്…തുടക്കകാലത്ത് ആരാധകരേക്കാൾ വിമർശകർ ഉണ്ടായിരുന്ന നടി ഇന്ന് ഒറ്റയ്ക്ക് ഒരു സിനിമ പിടിച്ചു നിർത്താൻ കഴിയുന്നത്ര വളരുമെന്ന് ആരും കരുതിക്കാണില്ല…

കുറ്റപ്പെടുത്തലുകളും, വിമർശനങ്ങളും ആവോളം കേട്ട്, എല്ലാം തരണം ചെയ്ത് കൊയ്തെടുത്ത വിജയം… ഒരു ഇൻഡസ്ട്രി മുഴുവൻ ആദരിക്കുന്ന വ്യക്തി… തിരുവല്ല എന്ന ചെറിയ ഗ്രാമത്തിൽ നിന്ന് ഇത്രയും പ്രശസ്തിയിലേക്ക് വളർന്നത് സ്വന്തം കഠിനാധ്വാനവും, അർപ്പണബോധവും കൊണ്ടാണ്…ഞങ്ങളുടെ പ്രിയ സുഹൃത്ത് ഡയാനയ്ക്ക്, നിങ്ങളുടെ എല്ലാം പ്രിയപ്പെട്ട നയൻതാരയ്ക്ക് ഒരായിരം ജന്മദിനാശംസകൾ…
To remain in the industry in the top place for over 17 years… unbelievable… we respect your dedication and effort dear friend…