മണ്ണിലിഴഞ്ഞ് ജനം, റാങ്ക് ലിസ്റ്റിൽ വന്നിട്ടും ജോലിയില്ല, കേരളത്തിലെ കാഴ്ച്ച

തിരുവനന്തപുരം : ഫോറസ്റ്ററ് ഡിപ്പാർട്ട്മെന്റിലെ ഡ്രൈവർ പോസ്റ്റിലേക്ക് പാർട്ടി പ്രവർത്തകരെ കുത്തിത്തിരുകുന്നതിനെതിരെ റാങ്ക് ലിസ്റ്റിൽ ഉള്ളവർ സെക്രട്ടേറിയറ്റിന് മുന്നിൽ മണ്ണിലിഴഞ്ഞ് പ്രതിഷേധിച്ചു. പോലീസ് ടെസ്റ്റ് പോലെ തന്നെ എഴുത്ത് പരീക്ഷ എഴുതിക്കടന്ന്, കായികക്ഷമതാ പരീക്ഷ കടന്ന് ലിസ്റ്റിൽ എത്തിയവരാണ് ഇപ്പോൾ നടുത്തെരുവിൽ നിൽക്കുന്നത്.

എല്ലാ അർഹതയും ഉള്ളവർ തെരുവിൽ നിൽക്കുമ്പോൾ ആണ് പാർട്ടി പ്രവർത്തകരെ പോസ്റ്റിലേക്ക് നിയമിക്കുന്നത്. 342 ഇടത്താണ് ഇത്തരത്തിൽ താൽക്കാലികമായി പാർട്ടിക്ക് വേണ്ടപ്പെട്ടവരെ നിയമിച്ചത്. ഇവരെ മാറ്റി അർഹതയുള്ളവരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഫോറസ്റ്റ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ മുട്ടിലിഴയൽ സമരം നടത്തിയത്.