സുഭാഷ് ചന്ദ്രബോസിന്റെ 127 മത് ജയന്തി ആഘോഷമാക്കി നാഷണൽ എക്സ് സർവീസ് മെൻ കോഡിനേഷൻ കമ്മിറ്റി

ഇന്ത്യൻ നാഷണൽ ആർമിയുടെ സ്ഥാപകനായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 127 മത് ജയന്തി ദിനാചരണത്തിന്റെ ഭാഗമായി നാഷണൽ എക്സ് സർവീസ് മെൻ കോഡിനേഷൻ കമ്മിറ്റി 535/99 തിരുവനന്തപുരം ജില്ലാ ഘടകം 23 ജനുവരി 2024 ന് കേരള എൻ.സി.സി രണ്ടാം ബറ്റാലിയൻ ഉൾപ്പെടുത്തി വിപുലമായ രീതിയിൽ ആഘോഷിച്ചു.

ജില്ലാ പ്രസിഡന്റ് ശ്രീ അനിൽകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ അന്നേ രാവിലെ 09:30 ന് പി. എം.ജിയിലുള്ള നേതാജിയുടെ പൂർണമായ പ്രതിമയിൽ കേരള എൻ.സി.സി രണ്ടാം ബറ്റാലിയൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മേജർ ആനന്ദ് പുഷ്പാർച്ചന നടത്തി ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ കൃഷ്ണകുമാർ.ബി. ആർ,ജനറൽ സെക്രട്ടറി ശ്രീ സജീവ് കുമാർ, രക്ഷാധികാരി ശ്രീ കൃഷ്ണൻ നായർ, എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ ദിവാകരൻ,ശ്രീ അരുൺ തുടങ്ങിയവർ സംസാരിച്ചു.