മണിപ്പൂരിൽ പോളിങ് ബൂത്തിന് സമീപമുണ്ടായ വെടിവെയ്പ്പിൽ നാല് വോട്ടിംഗ് യന്ത്രങ്ങൾ തകർന്നു, മൂന്ന് പേർ പിടിയിൽ

ന്യൂഡൽഹി: മണിപ്പൂരിലെ പോളിങ് ബൂത്തിന് സമീപമുണ്ടായ വെടിവെപ്പിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്നും 32 തോക്കുകളും മൂന്ന് മൊബൈൽ ഫോണുകളും ഒരു കാറും പിടിച്ചെടുത്തു.

ബി​ഷ്ണു​പു​ർ ജി​ല്ല​യി​ലെ ത​മ്‌​ന​പോ​ക്പി​യി​ലാണ് ആക്രമണം നടന്നത്. ആക്രമണത്തെത്തുടർന്ന് റീപോളിങ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അ​ക്ര​മി​ക​ളെ പി​രി​ച്ചു​വി​ടാ​ൻ പൊ​ലീ​സ് ആകാശത്തേക്ക് വെ​ടി​യു​തി​ർ​ത്തു. നാ​ലി​ട​ത്ത് നാ​ല് വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ അ​ക്ര​മി​ക​ൾ ത​ക​ർ​ത്തു. ഒ​രു ബൂ​ത്തി​ൽ വോ​ട്ടു​യ​ന്ത്രം അ​ഗ്നി​ക്കി​ര​യാ​ക്കി. ഈ കേസുകളിലാണ് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.

ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ 68.3 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇന്നലെ വോട്ടെടുപ്പ് ആരംഭിച്ച് രണ്ട് മണിപ്പൂർ പിന്നിട്ടപ്പോഴാണ് ഇന്നർ മണിപ്പൂരിലെ വിവിധ പോളിങ് ബൂത്തുകൾ പിടിച്ചെടുക്കാൻ അക്രമികൾ ശ്രമിച്ചത്. വോ​ട്ട​ർ​മാ​രെ വോട്ട് ചെയുന്നതിൽ നിന്ന് പി​ന്തി​രി​പ്പി​ക്ക​ലാ​യി​രു​ന്നു ല​ക്ഷ്യം.

കോൺഗ്രസ് ബൂത്ത് ഏജന്റ്മാരെ ബൂത്തിൽ നിന്ന് പുറത്താക്കാനുള്ള ശ്രമവുമുണ്ടായി. ഇതോടെയാണ് പോളിങ് നിർത്തി ബൂത്ത് അടച്ചത്. വോട്ടർമാർ പ്രതിഷേധിച്ചതോടെയാണ് റീ പോളിങ് നടത്താൻ തെരഞ്ഞടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. രണ്ട് ലോക്സഭാ മണ്ഡലങ്ങൾ മാത്രമുള്ള സംസ്ഥാനത്ത് ഇ​ന്ന​ർ മണിപ്പൂർ മണ്ഡലത്തിൽ പൂ​ർ​ണ​മാ​യും ഔ​ട്ട​റി​ലെ 15 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലു​മാ​ണ് ഇന്നലെ വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. ഔ​ട്ട​റി​ലെ ബാ​ക്കി 13 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​ധി​യെ​ഴു​ത്ത് വരുന്ന വെള്ളിയാഴ്ചയാണ്.

സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് കൂടുതൽ സേനയെ ബൂത്തുകളയിൽ വിന്യസിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. ആദ്യഘട്ടത്തിൽ 83.88 ശതമാനം രേഖപ്പെടുത്തിയ ലക്ഷദ്വീപിലാണ് ഏറ്റവും കൂടുതൽ പോളിങ് 48.88 രേഖപ്പെടുത്തിയ ബിഹാറിലാണ് ഏറ്റവും കുറവ്.