വിളക്കു കൊളുത്താൻ വിസമ്മതിച്ച സിഡിഎസ് ചെയർപേഴ്‌സനെ വേദിയിൽവെച്ച് ഉപദേശിച്ച് ഗണേഷ് കുമാർ എംഎൽഎ

കൊല്ലം. വിശ്വാസത്തിന്റെ പേരില്‍ ഉദ്ഘാടത്തിന് നിലവിളക്ക് കൊളുത്താതിരുന്ന സിഡിഎസ് ചെയര്‍പേഴ്‌സനെ അതേവേദിയില്‍ വെച്ച് തന്നെ വിമര്‍ശിച്ച് ഗണേഷ് കുമാര്‍ എംഎല്‍എ. ഒരു അന്ധവിശ്വാസത്തിന്റെയും പിറകെ ആരും പോകരുതെന്നും അദ്ദേഹം പറഞ്ഞു. വെട്ടിക്കവല ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാര്‍ഷികാഘോഷത്തിലാണ് സംഭവം.

വിളക്ക് കൊളുത്താന്‍ മടി കാണിച്ച സിഡിഎസ് ചെയര്‍പേഴ്‌സനോട് അടുത്തതവണ വിളക്ക് കൊളുത്തണമെന്ന് അദ്ദേഹം ഉപദേശിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സനോട് വിളക്ക് കത്തിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജന്മം ചെയ്താല്‍ കത്തിക്കില്ല. കാരണം പാസ്റ്റര്‍ കത്തിക്കരുതെന്ന് പറഞ്ഞതാണെന്നും അദ്ദേഹം പറയുന്നു. ആരാണോ വിളക്ക് കത്തിക്കരുതെന്ന് പറഞ്ഞത് അയാള്‍ക്ക് ഒരു കള്ളത്തരമുണ്ടെന്ന് താന്‍ പറയു.

ഒരു പാട് പള്ളികളിലെ അച്ഛന്‍മാരെ അറിയാമെന്നും ഓര്‍ത്തഡോക്‌സ് സഭയില്‍ വിളക്ക് കത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മലബാറിലെ ഒരു അമ്പലത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് പാണക്കാട് തങ്ങളാമെന്നും അദ്ദേഹം പറയുന്നു. പരിപാടിക്ക് ശേഷം അദ്ദേഹത്തിന് ഉണ്ണിയപ്പം നല്‍കി. എന്നാല്‍ ഹിന്ദുക്കള്‍ നല്‍കിയതാണ് കഴിക്കേണ്ടന്ന് അദ്ദേഹം കരുതിയില്ലെന്നും എംഎല്‍എ പറഞ്ഞു.