ഗണേശോത്സവത്തിന് പോകുന്നവർക്കായി നമോ എക്സ്പ്രസ്, 300 ബസുകളും, ക്രമീകരണങ്ങൾ ഒരുക്കി ബിജെപി

മുംബൈ: ഗണേശോത്സവത്തിനായി കൊങ്കൺ മേഖലയിലേക്ക് പോകുന്ന ഭക്തർക്കായി ‘നമോ എക്സ്പ്രസ്’ എന്ന പേരിൽ ആറ് പ്രത്യേക ട്രെയിനുകൾ ഒരുക്കി മഹാരാഷ്‌ട്രയിലെ ബിജെപി യൂണിറ്റ്. ​ ആറ് പ്രത്യേക ട്രെയിനുകളാണ് ഗണേശ ചതുർത്ഥി ഉത്സവത്തിന് മുന്നോടിയായാണ് ഭക്തർക്കായി ഒരുക്കിയിരിക്കുന്നത്. ആദ്യത്തെ നമോ ട്രെയിൻ വ്യാഴാഴ്ച രാത്രി മുംബൈയ്ലെ ദാദർ ജം​ഗ്ഷനിൽ നിന്നും കൊങ്കണിലേക്ക് പുറപ്പെടും.

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. ഇതു കൂടാതെ കൊങ്കണിയിലേക്ക് പോകുന്ന ഭക്തർക്കുവേണ്ടി 300 ബസുകളും ബിജെപി ക്രമീരിച്ചിട്ടുണ്ട്. ഉദ്ധവ് താക്കറയുടെ നേതൃത്വത്തിലുള്ള സർക്കാരിന് കീഴിൽ സംസ്ഥാനത്ത് ഹിന്ദു ആഘോഷങ്ങൾ നടത്തുന്നതിന് പരിമിതികൾ ഉണ്ടായിരുന്നു. ഇപ്പോൾ സ്ഥിയിൽ മാറ്റം ഉണ്ടായി.

ഉത്സവത്തിനായി മുംബൈയിൽ നിന്ന് കൊങ്കണിലേക്ക് ആറ് ട്രെയിനുകളാണ് ബിജെപി ഒരുക്കിയിരിക്കുന്നതെന്നും ബിജെപി എംഎൽഎ നിതീഷ് റാണെ പറഞ്ഞു. എല്ലാ വർഷവും ലക്ഷക്കണക്കിന് ആളുകളാണ് ഗണേശോത്സവം ആഘോഷിക്കാൻ മുംബൈയിൽ നിന്ന് സ്വന്തം നാടായ കൊങ്കണിലേക്ക് പോകുന്നത്. കൊങ്കണിലെ ഏറ്റവും വലിയ ഉത്സവങ്ങളായാണ് ​ഗണേശ ചതുർത്ഥിയെ കണക്കാക്കപ്പെടുന്നത്. 10 ദിവസം നീണ്ടുനിൽക്കുന്നതാണ് ഉത്സവം.