മകള്‍ തന്റെ കുട്ടി വേര്‍ഷന്‍ എന്ന് ഗീതു മോഹന്‍ദാസ്, വളരെ ശരിയാണെന്ന് കുഞ്ചാക്കോ ബോബന്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയും സംവിധായികയുമാണ് ഗീതു മോഹന്‍ദാസ്. സോഷ്യല്‍ മീഡിയകളില്‍ സജീവമാണെങ്കിലും വളരെ വിരളമായി മാത്രമേ താരം കുടുംബ ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുള്ളൂ. ഇപ്പോള്‍ മകള്‍ ആരാധനയുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി. ഇന്‍സ്റ്റ്ഗ്രാമിലൂടെയാണ് ഗീതു മകളുടെ ചിത്രം പങ്കുവെച്ചത്. കേരള സാരിയണിഞ്ഞ് നില്‍ക്കുന്ന മകളാണ് ചിത്രത്തിലുള്ളത്. തന്റെ കുട്ടി വേര്‍ഷന്‍ എന്നാണ് ചിത്രത്തിനൊപ്പം ഗീതു മോഹന്‍ദാസ് കുറിച്ചിരിക്കുന്നത്. ഇത് വളരെ ശരിയാണെന്ന് ആയിരുന്നു കുഞ്ചാക്കോബോന്‍ പ്രതികരിച്ചത്.

സാരിയണിഞ്ഞ് വലയി പൊട്ടും തൊട്ടാണ് ആരാധന ചിത്രത്തിനായി പോസ് ചെയ്തിരിക്കുന്നത്. ആരാധനയ്ക്ക് സ്‌നേഹം അറിയിച്ച് നടി ശ്രിന്ദയും എത്തിയ. നേരത്തെ ആരാധനയുടെ എഴുത്തുകളും കുഞ്ഞായിരിക്കുമ്പോഴുള്ള ചിത്രങ്ങളും ഗീതു മോഹന്‍ദാസ് പങ്കുവെച്ചിട്ടുണ്ട്. മകള്‍ എത്രപെട്ടെന്നാണ് വളര്‍ന്നത് എന്ന ആശ്ചര്യവും ഗീതു പ്രകടിപ്പിച്ചിരുന്നു.

അടുത്തിടെ മകളെ വാരിപ്പുണര്‍ന്ന് വളരെ മനോഹരമായൊരു ചിത്രവും ഗീതു പങ്കുവച്ചിരുന്നു. ഇക്കഴിഞ്ഞ ഡിസംബറില്‍ ആരാധനയുടെ പിറന്നാളിന്, ഗീതുവിന്റെ ഏറ്റവും അടുത്ത സുഹൃത്തായ പൂര്‍ണിമ ഒരുപാട് ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. 2009ല്‍ ആണ് ഗീതു മോഹന്‍ദാസും രാജീവ് രവിയും വിവാഹിതര്‍ ആകുന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു,. സൗഹൃദം പ്രണയമാവുകയും പിന്നീട് വിവാഹത്തില്‍ എത്തുകയുമായിരുന്നു.