അഞ്ച് മണിക്കൂറില്‍ മുംബൈയില്‍ നിന്നും ഗോവയിലെത്താം, ദേശീയ പാതയുടെ നിര്‍മാണം അന്തിമ ഘട്ടത്തില്‍

മുംബൈ. മുബൈ ഗോവ ദേശിയ പാത വികസനം അവസാന ഘട്ടത്തില്‍. സെപ്റ്റംബറോടെ പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബറോടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നായിരുന്നു മുമ്പ് പറഞ്ഞത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പാത തുറന്ന് കൊടുക്കുമെന്നാണ് വിവരം.

പാത തുറക്കുന്നതോടെ ഗോവയില്‍ നിന്നും മുംബൈയിലേക്കൂള്ള യാത്രസമയം 10 മണിക്കൂറില്‍ നിന്നും അഞ്ച് മണിക്കൂറായി കുറയും. പാതയുടെ നിര്‍മാണം അന്തിമഘട്ടത്തിലാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ അറിയിച്ചു. നിര്‍മാണം ആരംഭിച്ച് 10 വര്‍ഷത്തിന് ശേഷമാണ് പാതയുടെ നിര്‍മാണം പൂര്‍ത്തികരിക്കുന്നത്. മുംബൈയില്‍ നിന്നും ഗോവയിലേക്ക് 471 കിലോമീറ്ററാണുള്ളത്.

പാത തുറക്കുന്നതോടെ യാത്ര സമയം പകുതിയായി കുറയും. യാത്ര സൗകര്യം വര്‍ദ്ധിക്കുന്നതിനൊപ്പം ഇരുനഗരങ്ങള്‍ തമ്മിലുള്ള യാത്ര സമയവും കുറയും. മഹാരാഷ്ട്രയിലെ പനവേലില്‍ നിന്ന് ആരംഭിച്ച് തുടങ്ങി തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ അവസാനിക്കുന്ന പാതയാണ് എന്‍എച്ച് 66.