സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ഞായറാഴ്ചയും കിട്ടിയില്ല, തിങ്കളാഴ്ച ഉച്ചയോടെ പ്രശ്‌നം പരിഹരിക്കും

തിരുവനന്തപുരം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ഞായറാഴ്ചയും കിട്ടിയില്ല. തിങ്കളാഴ്ട ഉച്ചയോടെ ട്രഷറി അക്കൗണ്ടില്‍ നിന്നും ബാങ്ക് അക്കൗണ്ടിലേക്ക് ശമ്പളം എത്തുമെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി. നിലവിലേത് സാങ്കേതിക പ്രശ്‌നമാമെന്നും പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ പറയുന്നു.

മൂന്ന് ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ശമ്പളം ലഭിക്കാനുള്ളത്. നിലവില്‍ ജീവനക്കാരുടെ ട്രഷറി അക്കൗണ്ടില്‍ പണമുണ്ട്. അതേസമയം ഓവര്‍ ഡ്രാഫ്റ്റ് പ്രതിസന്ധി നിയന്ത്രിക്കുന്നതിനായിട്ടാണ് പണം സര്‍ക്കാര്‍ നിലനിര്‍ത്തുന്നതെന്നാണ് സര്‍ക്കാര്‍ ജീവനക്കാര്‍ സംശയിക്കുന്നത്.

അതേസമയം ശമ്പളം ട്രഷറി അക്കൗണ്ടില്‍ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നതിന് നിയന്ത്രണം കൊണ്ടുവരാനുള്ള ആലോചന ധനവകുപ്പില്‍ നടക്കുന്നതായിട്ടാണ് വിവരം.