ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താൻ കഴിയില്ലെന്ന് സർക്കാർ

കൊച്ചി. സര്‍ക്കാര്‍ ജീവനക്കാരുടെ പ്രായം ഉയര്‍ത്താത്തതിനാല്‍ ഹൈക്കോടതി ജീവനക്കാരുടെ പ്രായവും ഉയര്‍ത്തുവാന്‍ സാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതി ജീവനക്കാരുടെ പ്രായം 58 ആയി ഉയര്‍ത്തണമെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ സര്‍ക്കരിനോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ഹൈക്കോടതി ജീവനക്കാരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും പ്രായം 56 ആണ്.

ഹൈക്കോടതി രജിസ്ട്രാറുടെ അവശ്യത്തിന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് മറുപടി നല്‍കിയത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇത് സംബന്ധിച്ച ആവശ്യം ഹൈക്കോടതി രജിസ്ട്രാര്‍ സര്‍ക്കാരിന് നല്‍കിയത്.