എഐ ക്യാമറകളില്‍ പതിയുന്ന നിയമലംഘനങ്ങള്‍ക്ക് ചലാന്‍ അയയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കും

തിരുവനന്തപുരം. സംസ്ഥാനത്ത് പുതിയതായി സ്ഥാപചിച്ച എഐ ക്യാമറകളില്‍ പതിയുന്ന നിയമലംഘനങ്ങള്‍ക്ക് ചെല്ലാന്‍ അയയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കും. മേയ് 19 വരെയാണ് പിഴ ഈടാക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ബോധവല്‍കരണത്തിന്റെ ഭാഗമായി പിഴ വ്യക്തമാക്കുന്ന ചലാന്‍ മാത്രം അയയ്ക്കുവനായിരുന്നു തീരുമാനം. പിഴ ഈടാക്കാതെ ചലാന്‍ മാത്രം അയയ്ക്കുന്നത് നിയമപ്രശ്‌നത്തിന് വഴി വയ്ക്കാതിരിക്കുവനാണ് സര്‍ക്കാര്‍ ഉത്തരവിറക്കുന്നത്.

ഇത് സംബന്ധിച്ച ഉത്തരവ് ഇന്നോ നാളെയോ ഇറങ്ങുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. അതേസമയം മേയ് 19 വരെ പിഴ ഈടാക്കില്ല. എത് മാതൃകയിലാണ് ചലാന്‍ അയയ്‌ക്കേണ്ടതെന്ന് ഗതാഗത വകുപ്പ് നിര്‍ദേശം നല്‍കിയിട്ടില്ലെന്നും നിര്‍ദേശം ലഭിച്ചാല്‍ നടപടി ആരംഭിക്കുമെന്നും കെല്‍ട്രോണ്‍ അറിയിച്ചു. ഒരു മാസം 25 ലക്ഷം ചലാന്‍ അയയ്ക്കുവാന്‍ സാധിക്കും.

ഇതിനായി 140 ജീവനക്കാരെ നിയോഗിക്കും. ഇതിനോടകം 70 ജീവനക്കാരെ നിയമിച്ചു. ക്യാമറകള്‍ നിയമലംഘനങ്ങളുടെ ചിത്രങ്ങള്‍ മാത്രം കണ്‍ട്രോള്‍ റൂമിലേക്ക് അയയ്ക്കും. തുടര്‍ന്ന് ചിത്രങ്ങള്‍ ഐടിഎംഎസ് സെര്‍വറിലേക്ക് അപ്ലോഡ് ചെയ്യും. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇത് പരിശോധിക്കും. നിയമലംഘനം ബോധ്യപ്പെട്ടാല്‍ അംഗീകരം നല്‍കി തിരിച്ചയയ്ക്കും. തുടര്‍നന് വാഹന ഉടമയുടെ നമ്പറിലേക്ക് എസ്എംഎസ് എത്തും.