മക്കളുണ്ടാകും കല്യാണം കഴിക്കണം എന്ന് പറഞ്ഞത് ആ മഹാനടനാണ്; ഗിന്നസ് പക്രു

രണ്ടടി ആറിഞ്ച് പൊക്കം മാത്രമുള്ള ഒരു വ്യക്തിക്ക് ശാരീരിക പരിമിതികളെ വെല്ലുവിളിച്ച് എങ്ങനെ ഉയരാം എന്ന് കാണിച്ചുതന്ന വ്യക്തിയാണ് അജയ കുമാര്‍ എന്ന ഗിന്നസ് പക്രു. ഒരു സിനിമയില്‍ നായകവേഷം കൈയ്യാളിയ ഏറ്റവും നീളം കുറഞ്ഞ നടന്‍, ഏറ്റവും നീളം കുറഞ്ഞ സംവിധായകന്‍, കേരള, തമിഴ്‌നാട് സര്‍ക്കാരുകളുടെ സിനിമ പുരസ്‌കാരങ്ങള്‍ തുടങ്ങി ഉയരമുള്ള ബഹുമതികള്‍ ഏറെയുണ്ട് പക്രുവിന്. കൊല്ലം ജില്ലയിലെ മുളവന എന്ന സ്ഥലത്താണ് ജനനം. അച്ഛന്‍ ഓട്ടോ ഡ്രൈവറായിരുന്നു. അമ്മ ടെലിഫോണ്‍ ഓഫിസില്‍ കരാര്‍ ജീവനക്കാരിയും. അത്യാവശ്യം ദാരിദ്ര്യമുള്ള കുടുംബപശ്ചാത്തലമായിരുന്നു. പക്രുവിന്റെ ജീവിതം. 2006 ലാണ് ഗായത്രിയെ വിവാഹം ചെയ്യുന്നത്. ഇപ്പോള്‍ എട്ടുവയസ്സായ ഒരു കുട്ടിയും ഉണ്ട്.

ജോക്കര്‍ എന്ന സിനിമയിലൂടെ മുന്‍താരം ബഹദൂറുമായി ആരംഭിച്ച സൗഹൃദത്തെ കുറിച്ച് മനസ തുറന്നിരിക്കുകയാണ് താരം. ‘കുട്ടിക്കാലത്ത് സര്‍ക്കസ് വണ്ടി വരുമ്പോള്‍ ഞാന്‍ ഓടുമായിരുന്നു. എങ്ങാനും കിഡ്‌നാപ്പ് ചെയ്ത് കൊണ്ടുപോകുമോ എന്ന പേടിയായിരുന്നു. പക്ഷെ ജോക്കര്‍ എന്ന പടം കഴിഞ്ഞപ്പോള്‍ ഞാന്‍ സര്‍ക്കസ് ഭയങ്കരമായി എന്‍ജോയ് ചെയ്തു. ‘കണ്ണീര്‍ മഴയത്ത് ഞാന്‍ ഒരു കുട ചൂടി’ എന്ന പോലെയായിരുന്നു സര്‍ക്കസും. അത് സര്‍ക്കസുകാരെ സംബന്ധിച്ച് ആപ്ട് ആണ്. രണ്ട് കാര്യങ്ങളാണ്. ഒന്ന് ചായം തേച്ച് ചിരിപ്പിക്കാന്‍ വേണ്ടി നമ്മള്‍ വരുന്നു. പക്ഷെ കൂടിനകത്ത് അതായത് കൂടാരത്തിനകത്ത് ജീവിതം എന്നുപറയുന്നത് ഒരുപാട് കണ്ണീരുണ്ട്. ആ പടത്തില്‍ അഭിനയിച്ചപ്പോള്‍ ഡയറക്ട് മനസിലാക്കിയ കാര്യം അതാണ്.

ആ പടത്തോടെ ബഹദൂര്‍ ഇക്കയോട് അടുത്തു. അത് വല്യയൊരു ഭാഗ്യമായിരുന്നു. പഴയ കഥകള്‍ പറഞ്ഞുതന്നു. നസീര്‍ സാറിന്റേയും സാറിന്റേയും കാലത്തുള്ള അവരുടെ ആ ഒരു അനുഭവം ഈ സനിമയുടെ ഇടയ്ക്ക് ഗ്യാപ്പ് കിട്ടുന്ന സമയത്ത് എന്നോട് പറയും. അതൊരു വല്യ കൗതുകമായിരുന്നു. ഭരതപ്പുഴയിലെ മണല്‍ത്തരികളില്‍ നടുക്ക് കസേരയിട്ടിരിക്കും. പുള്ളിയാണ് എന്നോട് പറഞ്ഞത് നീ കല്യാണം കഴിക്കണമെന്ന്. മകളുണ്ടാകും അല്ലെങ്കില്‍ മകന്‍. അവരെ പഠിപ്പിക്കണം. വലിയ നിലയിലെത്തിക്കണമെന്ന് എന്നോട് ഉപദേശിക്കും. തമിഴ് പടത്തില്‍ അഭിനയിക്കണം. രജനീകാന്തിനെ പരിചയപ്പെടുത്തിത്തരാം എന്നും പറഞ്ഞു. ബഹദൂര്‍ക്ക പറഞ്ഞപോലെത്തന്നെ കുറേ കാര്യങ്ങള്‍ അങ്ങനെയായി. ഇതൊക്കെ പറയുമ്പോഴും ഇടയ്ക്ക് അദ്ദേഹത്തിന്റെ കണ്ണ് നിറയും. അത്രയും ഒരു ആത്മബന്ധം ഉണ്ടായിരുന്നു. പക്ഷെ ആ സിനിമ റിലീസാകുന്നതിനു മുമ്പേ അദ്ദേഹം വിടപറഞ്ഞു’-താരം പറയുന്നു.

1984ല്‍ പ്രദര്‍ശനത്തിനെത്തിയ അമ്പിളി അമ്മാവന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് താരം ആദ്യമായി കടന്നു വരുന്നത്. മിമിക്രി കലാകാരനായിരന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. ജോക്കര്‍, അത്ഭുതദ്വീപ്, മീശമാധവന്‍, അതിശയന്‍, ഇമാനുവല്‍ റിംഗ് മാസ്റ്റര്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. കുട്ടീം കോലും എന്ന ചിത്രത്തിലൂടെ സംവിധായകനായി മാറി? ഫാന്‍സി ഡ്രസ് എന്ന ചിത്രത്തില്‍ നിര്‍മാതാവിന്റെയും തിരക്കഥാകൃത്തിന്റെയും കുപ്പായങ്ങള്‍ കൂടി അണിഞ്ഞു.