സിനിമാ സെറ്റ് തല്ലി പൊളിച്ചിട്ടും ലാലേട്ടനും മമ്മുക്കയും എന്താണ് ഒന്നും മിണ്ടാത്തത്- ഹരീഷ് പേരടി

ടോവിനോ തോമസ് നായകനാക്കി ബേസിൽ ജോസഫ് ഒരുക്കുന്ന മിന്നൽ മുരളി എന്ന സിനിമയ്ക്കായി ആലുവയിൽ ഒരുക്കിയ സെറ്റ് ഒരു കൂട്ടം ആളുകൾ ചേർന്ന് നശിപ്പിച്ചതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ക്ലൈമാക്സിനായി ഒരുക്കിയ ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ചാണ് നശിപ്പിച്ചത് .

ഈ സംഭവത്തിൽ രൂക്ഷമായ പ്രതിഷേധിച്ച് സിനിമാ രംഗത്ത് നിന്നും നിരവധി പേർ രം​ഗത്ത് വന്നിരുന്നു. എന്നാൽ മലയാളത്തിലെ മുതിർന്ന നടൻമാരായ മോഹൻലാലും മമ്മൂട്ടിയും സാമൂഹിക മാധ്യമങ്ങളിൽ ഇതെക്കുറിച്ച് പരസ്യമായ പ്രതികരണം നടത്തിയിട്ടില്ല . എന്തുകൊണ്ടാണ് ഇവർ പ്രതികരിക്കാത്തത് എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് നടൻ ഹരീഷ് പേരടി. ഫെയ്സ്ബുക്കിലൂടെയാണ് താരം മറുപടി നൽകുന്നത് .

ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് പൂര്‍ണരൂപം ..ലാലേട്ടനേയും മമമുക്കയേയും എനിക്ക് വലിയ ഇഷ്ട്ടമാണ്.ഞാന്‍ അവരു ടെ കൂടെ അഭിനയിക്കുന്ന ഒരാളാണ്.ഞാന്‍ പറയുന്ന പൈസ !ഒകെയാണെ ങ്കില്‍ ഇനിയും അവരുടെ കൂടെ അഭിനയിക്കും.പക്ഷെ എന്നോട് ഒരു പാട് ആളുകള്‍ ചോദിക്കുന്നു.ഒരു സിനിമാ സെറ്റ് തല്ലി പൊളിച്ചിട്ടും സിനിമകൊ ണ്ട് ജീവിക്കുന്ന നിന്റെ ലാലേട്ടനും മമ്മുക്കയും എന്താണ് ഒന്നും മിണ്ടാത്ത തെന്ന് ?.ഞാനവരോട് എന്താണ് പറയേണ്ടത്?.അവര്‍ എല്ലാത്തിനും പ്രതിക രിക്കേണ്ട കാര്യമില്ലെന്ന സാധാരണ മറുപടി പറഞ്ഞോട്ടെ- ഹരീഷ് പേരടി കുറിച്ചു.