കേരളത്തിൽ വ്യാഴാഴ്ച വരെ കനത്ത മഴ

കേരളത്തിൽ വ്യാഴാഴ്ച വരെ കനത്ത മഴ. ജാഗ്രത നിർദ്ദേശം.

വ്യാഴാഴ്ച വരെ സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്ത മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒഡീഷ തീരത്ത് രൂപംകൊണ്ട അന്തരീക്ഷ ചുഴിയാണ് കേരളത്തിൽ മഴ ശക്തമാകാൻ കാരണം. തിരുവനന്തപുരം, പത്തനംതിട്ട, കണ്ണൂർ, ഇടുക്കി, കോഴിക്കോട്, ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. അവധിയിലായിരിക്കുന്ന റവന്യൂ ഉദ്യോഗസ്ഥരോട് തിരികെ ജോലിയിൽ പ്രവേശിക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.കേരള ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 25 മുതൽ 35 km വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 45km വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട്.

മാത്രമല്ല കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യ ഭാഗത്തുo, തെക്ക് പടിഞ്ഞാറ് ഭാഗത്തും, വടക്കു ഭാഗത്തും കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ അകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.മത്സ്യത്തൊഴിലാളികൾ കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യ ഭാഗത്തുo, തെക്ക് പടിഞ്ഞാറ് ഭാഗത്തും, വടക്കു ഭാഗത്തും മത്സ്യബന്ധത്തിന് പോകരുത്. ഈ മുന്നറിയിപ്പ് അടുത്ത 24 മണിക്കൂറിലേക്ക് ബാധകമായിരിക്കുമെന്നും അധുകൃതർ മുന്നറിയിപ്പ് നൽകുന്നു.കനത്തമഴയിൽ മരങ്ങൾ കടപുഴകി വീണതിനെ തുർന്ന് പലയിടത്തും ഗതാഗത തടസ്സവും ഉണ്ടായിട്ടുണ്ട്. അണക്കെട്ടുകൾ തുറന്നു നെയ്യാർ, അരുവിക്കര, പേപ്പാറ ഡാമുകളുടെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകളാണ് തുറന്നത്.

തിരുവനന്തപുരം നാലാഞ്ചിറയിൽ ശക്തമായ കാറ്റിനെതുടർന്ന് പൊട്ടിവീണ വൈദ്യുതി ലൈനിൽ തട്ടി ഒരാൾ മരിച്ചു. നാലാഞ്ചിറ സ്വദേശി ജോർജ് കുട്ടി ജോണാണ് മരിച്ചത്. രാവിലെ ആറ് മണിയോടെ പാൽ വാങ്ങാൻ പോകുന്നതിനിടയിലായിരുന്നു അപകടം.

https://youtu.be/J1h4cl0yN08