കരിങ്കൊടി പ്രതിഷേധം നടത്തിയവർക്കെതിരായ പോലീസ് നടപടികൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി. കരിങ്കൊടി പ്രതിഷേധം നടത്തിയവർക്കെതിരായ പോലീസ് നടപടികൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. കരിങ്കൊടി പ്രതിഷേധം നടത്തി നടപടി നേരിട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

മൂന്ന് വർഷത്തിനിടെ ഇത്തരത്തിൽ റജിസ്റ്റർ ചെയ്ത കേസുകളുടെ വിവരം ലഭ്യമാക്കണമെന്നുമായിരുന്നു ഹർജിയിലെ മറ്റൊരു ആവശ്യം. പെരുമ്പാവൂർ സ്വദേശിയായ സാം ജോസഫാണ് ഹർജിക്കാരൻ. കൊച്ചി മെട്രോയുടെ പരിപാടിയിൽ പങ്കെടുത്തപ്പോൾ, കറുത്ത വേഷം ധരിച്ചു എന്നതിന്റെ പേരിൽ ട്രാൻസ്‌ജെൻഡേഴ്‌സിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ഹർജി.