ഹൈറിച്ച് തട്ടിപ്പുകാരേ പൂട്ടി പടക്കകടക്കാരൻ,ഹൈറിച്ച് പ്രതികളേ ഇ ഡി പിടിക്കാതെ സംരക്ഷണം

കേരളത്തിലെ ഏറ്റവും വലിയ മണി ചെയിൻ തട്ടിപ്പിൽ കുടങ്ങാതെ രക്ഷപ്പെട്ടവരുടെ കഥയുമുണ്ട് തലശ്ശേരി കതിരൂർക്കാർക്ക് പറയാൻ.മലബാറിലെ ഏറ്റവും വലിയ പടക്കകട കതിരൂരിലാണ് .മൊത്ത ചില്ലറ വ്യാപാരം ഇവിടെയുണ്ട് .ഈ പടക്കക്കാരനെ വരുതിയിലാക്കാനുള്ള ഹൈറിച്ച് ഏജന്റ്മാരുടെ ഹൈറീച്ച് കളിയിങ്ങനെ.

ഇ ഡിയിൽ നിന്നും ഹൈറിച്ച് പ്രതികൾ രക്ഷപെടുന്നത് പ്രത്യേക ഏക്ഷൻ ഉപയോഗിച്ചു…വാല്കഷണം വായിക്കുക-അവസാന ഭാഗം

വയനാട്ടിൽ നടക്കുന്ന ഏജന്റ്മാരുടെ യോഗത്തിലേക്ക് പടക്ക കാരനെ ക്ഷണിതാവായി വിളിക്കുന്നു.മനസ്സിൽ പൂക്കുറ്റി കത്തിച്ച് വയനാട്ടിലേക്ക് തന്റെ scorpio തിരിക്കുന്നു .പെരിയ വളവുകൾ തിരിയുമ്പോൾ കമ്പിത്തിരിയും, പൂക്കുറ്റിയും കത്തികൊണ്ടേയിരിക്കുന്നു.വയനാട്ടിലെ ഏറ്റവും വലിയ റിസോർട്ട് 500 ലധികം കോട്ടും, സ്യൂട്ടും ധരിച്ചവർ .കണ്ട് പരിചയമുള്ള നാട്ടുകാർ നിരവധി .വിഷുവിന് പടക്കം വാങ്ങാൻ വരുന്നവർ മാത്രമല്ല ഇക്കഴിഞ്ഞ ഓണം ബംബർ ടിക്കറ്റ് വിൽക്കാൻ വന്നവരുമുണ്ട് കൂട്ടത്തിൽ.

അധ്യാപകർ, പോലീസ് കാർ, ബേങ്ക് ജീവനക്കാർ, വീട്ടമ്മമാർ , മത്സ്യവിൽപ്പനക്കാരൻ , ഓട്ടോ ഡ്രൈവർമാർ , പാൽക്കാരൻ , അങ്ങനെ ഒട്ടേറെ ടൈകെട്ടി നിൽക്കുന്നവർ.
യോഗം തുടങ്ങി പടക്കകാരൻ വി ഐ പി.വാചാലമായി സംസാരിക്കുന്ന പ്രധാന തട്ടിപ്പ്കാരന്റെ പ്രസംഗം തുടങ്ങി.പടക്കകാരനെ പരിചയപ്പെടുത്തുകയാണ്.

മാണിക്യകല്ല്, പൊൻമുട്ടയിടുന്ന തട്ടാൻ ,ഇന്ന് മുതൽ അല്ല ഈ നിമിഷം മുതൽ ഹൈറിച്ച് കുടുംബം പടക്കം വാങ്ങേണ്ടത് ,കല്യാണത്തിനും മറ്റ് ആവശ്യങ്ങൾക്കും വാടകസാധനങ്ങൾ വാങ്ങേണ്ടത് ,ഉച്ചഭാഷിണി വാടകക്ക് എടുക്കേണ്ടത് എല്ലാം ഈ കമ്പിനിയിൽ നിന്ന് വേണം.കാരണം ഇദ്ദേഹം പത്ത് ലക്ഷം രൂപ ഹൈ റിച്ചിൽ നിക്ഷേപിച്ചിരിക്കുന്നു.ഇനി മുതൽ കതിരൂരിലെ പടക്ക കട ആയിരക്കണക്കിന് വരുന്ന ഹൈറിച്ച് കുടുംബത്തിന്റെ തു കൂടിയാണ് .പടക്കകാരന്റെ ബി പി കൂടുന്നു. ഷുഗർ കുറയുന്നു. കണ്ണുകൾ താനെ അടഞ്ഞ് പോകുന്നതായി തോന്നുന്നു.ആകെ വെപ്രാളം ഒരു വിധം സ്റ്റേജിൽ നിന്ന് പുറത്ത് വന്ന് വയനാട്ടിലെ തണുപ്പേറ്റ് നല്ല തണുത്ത വെള്ളം ഒരു വലിയ കുപ്പി മുഴുവനും അകത്താക്കി.മുത്ര ശങ്ക തോന്നി , ബാത്ത്റൂമിൽ പോയി ഒന്നും, രണ്ടും സാധ്യമാക്കി പുറത്ത് വന്നും.

ഭാഗ്യത്തിന് വയനാട്ടിലേക്ക് പോകുമ്പോൾ പണം കൈയ്യിൽ കരുതിയിരുന്നില്ല.
അടുത്ത ദിവസം തരാമെന്ന് ഉറപ്പ് പറഞ്ഞിരുന്നു.അവിടുന്ന് രണ്ടെണ്ണം (സോറി എണ്ണം കൃത്യമല്ല) അകത്താക്കി ചുരം ഇറങ്ങുമ്പോഴാണ് അനിൽ അക്കര കേസ്സ് കൊടുത്ത കാര്യം അറിയുന്നത്.ചുരം കയറുമ്പോൾ പൂക്കുറ്റി കത്തിയിരുന്നുവെങ്കിൽ ചുരം ഇറങ്ങുമ്പോൾ എലിവാണം വിട്ടത് പോലെയായി.അച്ചനെന്ന ആ വലിയ മനുഷ്യന്റെ സുകൃതം പത്ത് ലക്ഷം പോവാതെ കിട്ടി

ഇ ഡിയിൽ നിന്നും ഹൈറിച്ച് പ്രതികൾ രക്ഷപെടുന്നത് പ്രത്യേക ഏക്ഷൻ ഉപയോഗിച്ചു

കേരളം കണ്ട് ഏറ്റവും വലിയ മണി ചെയിൻ തട്ടിപ്പ് എന്ന് പോലീസ് റിപോർട്ട് ചെയ്ത ഹൈറിച്ച് പ്രതികളായ ദമ്പതിമാരേ ഇ ഡി അറസ്റ്റ് ചെയ്യുന്നതിൽ നിന്നും രക്ഷപെടുത്തുന്നു. പഴി കേൾക്കുന്നത് കേരള- തമിഴുനാട്- കർണ്ണാടക പോലീസ്. ഹൈറിച്ച് തട്ടിപ്പുകാരായ ദമ്പതിമാർ 1700 കോടിയാണ്‌ തട്ടിപ്പ് നടത്തിയത്. പാവങ്ങളേ സമീപിച്ച് പണം ഇരട്ടിപ്പിക്കാം എന്നും 5 തലമുറക്ക് കഴിയാൻ സമ്പത്ത് ഉണ്ടാകും എന്നും പറഞ്ഞ് 2000 മുതൽ 3 ലക്ഷവും ഒക്കെ ഡിപോസ്റ്റി വാങ്ങിക്കുകയായിരുന്നു. ഇതിൽ 1200 കോടിയും പ്രതികൾ വിദേശത്ത് കടത്തി എന്നാണ്‌ ഉയരുന്ന ഇ ഡിയുടെ കണ്ടെത്തൽ

കേരളത്തിലെ ഇത്രയും വലിയ കുറ്റകൃത്യത്തിൽ പ്രതികളേ 4 മാസമായിട്ടും തൊടാൻ പോലും കേരള പോലീസിനു സാധിച്ചില്ല. ഇപ്പോൾ പ്രതികളേ ഇ ഡി പിടിക്കാതെ കേരളം- തമിഴുനാട്- കർണ്ണാടക പോലീസുകാർ സംരക്ഷണം നല്കുന്നു എന്നും ആരോപണം ഉണ്ട്. എത്ര വലിയ കൊള്ളക്കാർ ആയാലും ഇ ഡി അന്വേഷിക്കുന്ന പ്രതികൾ എന്ന നിലക്ക് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ സ്വീകരിക്കുന്ന നിലപാട് കേസ് അന്വേഷണത്തേ ബാധിക്കുന്നു