‘ശോഭനയുടെയും പാര്‍വതിയുടെയും രേവതിയുടെയും ഫാനാണ് ഞാന്‍’ ഉർവശി 

 ‘താരതമ്യങ്ങളോട് എനിക്ക് താല്‍പര്യമില്ല. ‘ശോഭനയെ കണ്ടിട്ട് തന്നെ വര്‍ഷങ്ങളായി. എന്നേക്കാള്‍ എന്തെങ്കിലും ഒരു കാര്യത്തില്‍ കഴിവ് കൂടുതലുള്ളവരാണ് എന്റെ കൂടെയെന്നാണ് എല്ലാക്കാലത്തും എന്റെ വിശ്വാസം. അങ്ങനെ എല്ലാവരുടെയും ഫാന്‍സാണ്. ശോഭനയുടെയും പാര്‍വതിയുടെ രേവതിയുടെയും ഫാനാണ് ഞാന്‍’.
ഉര്‍വശി നടി ശോഭനയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ വൈറലാകുകയാണ്.  ശോഭനയുമായുള്ള താരതമ്യത്തെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഉര്‍വശി.ഒരു ചാനലിനോട് സംസാരിക്കവേയാണ് ഉര്‍വ്വശി ഇങ്ങനെ പറഞ്ഞത്.
രേവതിയുടെ പടം സൂപ്പര്‍ ഹിറ്റായി ഓടുന്ന സമയത്തതാണ് എന്റെ ആദ്യ സിനിമ ചെയ്യുന്നത്. എന്റത്ര പൊക്കമില്ലാത്ത കുട്ടി. പക്ഷെ അത്രയും സ്‌ക്രീന്‍ പ്രസന്‍സുള്ള നടി. താരതമ്യം ഞാന്‍ ശ്രദ്ധിക്കാറില്ല. താരതമ്യത്തിന്റെ ആവശ്യമില്ല – ഉർവശി പറഞ്ഞു.
‘കഴിവില്ലെങ്കില്‍ വിമര്‍ശിക്കാം. ടൈറ്റില്‍ ചേര്‍ത്ത് വിളിക്കുന്നതിനോടൊപ്പം ഞാനൊരു കാലത്തും അത്ര വലിയ പ്രാധാന്യം കൊടുത്തിട്ടില്ല’ ഉര്‍വശി പറഞ്ഞു. ചാള്‍സ് എന്റര്‍പ്രൈസസാണ് ഉര്‍വശിയുടെ പുതിയ സിനിമ. സുഭാഷ് ലളിത സുബ്രമണ്യം സംവിധാനം ചെയ്യുന്ന സിനിമയില്‍ ബാലു വര്‍ഗീസാണ് സിനിമയിലെ നായകന്‍. കുറച്ച് നാളുകള്‍ക്ക് ശേഷമാണ് ഉര്‍വശി മലയാളത്തില്‍ അഭിനയിക്കുന്നത്. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് ഇതിന് മുമ്പ് ഉര്‍വശി അഭിനയിച്ചത്. മലയാളത്തില്‍ പ്രാധാന്യമുള്ള വേഷങ്ങളാണ് ഉര്‍വശി ചെയ്യാറുള്ളത്.