‘ഞാൻ രണ്ട് കല്ല്യാണം കഴിച്ചു കഴിഞ്ഞു, ഇനിയൊന്ന് വളരെ ബുദ്ധിമുട്ടാണ്, സോറി ടീച്ചര്‍ അടുത്ത ജന്മത്തില്‍ നോക്കാം’

നടന്‍ മനോജ് കെ ജയന്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച. പട്ടാമ്പിയിലെ എംഇഎസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഒരു പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴുണ്ടായ അനുഭവവും വിഡിയോയു മാണ് വൈറലായിരിക്കുന്നത്. പൊതുവേദിയില്‍ വിവാഹത്തെ കുറിച്ച് സംസാരിക്കുന്ന രസകരമായ വീഡിയോയ്ക്ക് താഴെ നിരവധിയാളുകളാണ് കമന്റുകളുമായെത്തിയിരിക്കുകയാണ്.

സ്‌കൂളിലെ ഒരു അധ്യാപിക ചടങ്ങിലെ മുഖ്യാതിഥിയായ മനോജ് കെ ജയനില്‍ നിന്നും പുരസ്‌കാരം വാങ്ങുന്നതാണ് വീഡിയോയിൽ കാണുന്നത്. ചടങ്ങില്‍ അവതാരകയായ ടീച്ചര്‍ അവാര്‍ഡ് വാങ്ങുന്ന ടീച്ചര്‍ മനോജ് കെ ജയന്റെ കട്ട ഫാന്‍ ആണെന്നും കല്ല്യാണം കഴിക്കണം എന്നുവരെ പറഞ്ഞെന്നും പറയുന്നു. ഇത് കേട്ട മനോജ് കെ ജയൻ പൊട്ടിച്ചിരിക്കുന്നത് വീഡിയോയിൽ കാണുന്നുണ്ട്.

അവാർഡ് ദാന ചടങ്ങിന് ശേഷം മൈക്ക് കൈയിലെടുത്ത മനോജ് കെ ജയന്‍ ‘ഞാൻ രണ്ട് കല്ല്യാണം കഴിച്ചു കഴിഞ്ഞു, ഇനിയൊന്ന് വളരെ ബുദ്ധിമുട്ടാണ്. ഒന്ന് ആയിരുന്നെങ്കിൽ പിന്നെയും ആലോചിക്കാമായിരുന്നു. സോറി ടീച്ചര്‍ അടുത്ത ജന്മത്തില്‍ നോക്കാം’ എന്നാണ് മറുപടിയായി പറയുന്നത്.

‘ഇതിനുശേഷം…ആങ്കര്‍ ചെയ്ത ടീച്ചറും, അവാര്‍ഡ് വാങ്ങിയ ടീച്ചറും തമ്മില്‍ പിണങ്ങിയോ….അതോ കൂടുതല്‍ ഇണങ്ങിയോ എന്നെനിക്കറിയില്ല. എന്തായാലും, എംഇഎസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പട്ടാമ്പിയില്‍ നടന്ന ഈ സംഭവം ഇന്ററസ്റ്റിംഗ് ആയിരുന്നു’ എന്ന് മനോജ് കെ ജയന്‍ വീഡിയോയ്ക്ക് ഒപ്പം കുറിച്ചു.

 

View this post on Instagram

 

A post shared by Manoj K Jayan (@manojkjayan)