പീഡിപ്പിച്ചവരെയെല്ലാം അറസ്റ്റ് ചെയ്തിരുന്നെങ്കിൽ നിയമസഭ തന്നെ കാലിയായേനേ..- ഷോൺ ജോർജ്

 

തിരുവന്തപുരം/ പരാതിക്കാരിയെ പീഢിപ്പിച്ചവരെ അറസ്റ്റ് ചെയ്തിരുന്നു എങ്കിൽ ഇന്ന് നിയമ സഭ തന്നെ ഏറെ കാലിയായേനേ എന്ന് പി സി ജോർജിന്റെ മകൻ ഷോൺ ജോർജ്. പീഡനകേസിൽ മുൻ എം എൽ എ പി സി ജോർജിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ഷോൺ ജോർജ്. പരാതിക്കാരിയെ ഫെബ്രുവരി 10-ന് തൈക്കാട് ഗസ്റ്റ്ഹൗസില്‍ വിളിച്ച് വരുത്തി തന്നെ പീഡിപ്പിച്ചു എന്നാണ് പരാതിക്കാരി എഫ്.ഐ.ആറിൽ പറയുന്നത്. ശരീരത്ത് തൊട്ടു, ബല പ്രയോഗത്തിനു ശ്രമിച്ചു എന്നാണ്‌ പരാതി.

ബലാൽസംഗം ചെയ്തതായിട്ടോ പീഢിപ്പിച്ചതായിട്ടോ പരാതിയില്ല. എന്നാൽ ഈ പരാതിക്കാരി തന്നെ നേരത്തേ അവരെ ബലാൽസംഗം ചെയ്തവരുടെ പേരുകൾ പുറത്ത് വിട്ടിരുന്നു. ഇതിൽ ഒരാൾ പോലും ഇതുവരെ അറസ്റ്റിലായിട്ടില്ല. എന്നാൽ ആദ്യം ഇവരെ പീഢിപ്പിച്ചു എന്ന പരാതിയിൽ അറസ്റ്റിൽ ആകുന്നത് പി സി ജോർജാണ്‌. ഇതേപ്പറ്റി ചോദിച്ചപ്പോൾ ഷോൺ പറയുന്നത് 2022 ഫിബ്രവരി 10നാണല്ലോ സംഭവം നടന്നത് എന്ന് പറയുന്നത്. അതിനു ശേഷം സരിത വീട്ടിൽ വന്നിട്ടുണ്ട്. പീഢനം നടത്തി ബലം പ്രയോഗിച്ചു എന്ന് പറയുന്ന ഒരാളുടെ അടുത്ത് അങ്ങിനെ എങ്കിൽ ഈ സ്ത്രീ വീണ്ടും വരുമോ? – ഷോൺ ജോർജ് ചോദിക്കുന്നു.

പുലിമട എന്ന് അറിഞ്ഞ് കൊണ്ട് വീണ്ടും വന്ന് കയറുമോ? മാത്രമല്ല അതിനു ശേഷമാണല്ലോ ചക്കരേ പെണ്ണേ എന്ന് വിളിച്ച് സംസാരിച്ചതും മറ്റും. അന്നും പരാതിയില്ലായിരുന്നല്ലോ ഷോൺ ജോർജ് പറഞ്ഞു. സരിത പിണറായി വിജയൻറെ നിർദേശങ്ങൾ നടപ്പാക്കുകയാണ്‌. പിണറായി വിജയൻ എന്തു ചെയ്യാൻ പറയുന്നോ അത് ഈ പരാതിക്കാരി അനുസരിക്കുന്നു. – ഷോൺ ജോർജ് പറയുന്നു. സ്ത്രീയുടെ അന്തസ് ഹനിക്കും വിധം ബലപ്രയോഗത്തിന് ഐ.പി.സി 354, ലൈംഗിക താൽപര്യത്തോടെയുള്ള സ്പർശനത്തിന് സെക്ഷൻ 354 എ തുടങ്ങിയവ പ്രകാരമാണ് പി സി ക്കെതിരെ കേസെടുത്തിരിക്കുന്നത്.