അയോധ്യയിൽ സ്വാമിമാർ ഒറ്റക്കാലിൽ ആനന്ദ നൃത്തം, തീകൂട്ടി കാഞ്ഞ് ചാരം പൂശുന്നു

അയോധ്യ കാഴ്ച്ചകൾ സ്വാമിമാരുടെ ആനന്ദ നൃത്തം,തീകൂട്ടി കാഞ്ഞ് ചാരം പൂശുന്നു,എന്റെ ഉമ്മച്ചി എനിക്ക് കുട്ടിക്കാലത്ത് പറഞ്ഞ് തന്ന ശ്രീരാമ കഥകളുടെ യാഥാർഥ്യം കണ്ണുകൾ കൊണ്ട് താൻ കാണുന്നു എന്ന് റിപോർട്ടർ നുസ്രത്ത് ജഹാൻ. പ്രധാനപ്പെട്ട ഓരോ സ്ഥലത്തും നമുക്ക് കാണാൻ വേണ്ടി മനോഹരമായ ശില്പങ്ങൾ നിർമിച്ചിരിക്കുന്നു.

പഴയകാലത്തിന്റെ തനിമയോടെ തന്നെ ഹനുമാൻ മന്ദിർ അയോധ്യയിൽ സംരക്ഷിച്ചിട്ടുണ്ട്. അതിന് മുന്നിൽ നൃത്തം ചവിട്ടുന്ന സന്യാസിമാരെയും കാണാൻ സാധിക്കും. പ്രാണ പ്രതിഷ്ഠയ്ക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോൾ വലിയ തിരക്കാണ് അയോധ്യയിൽ.

അയോധ്യയിൽ ഇതാ ഒരു ചെറു ഇന്ത്യ തന്നെ രൂപപ്പെട്ടു. കന്യാകുമാരി മുതൽ കശ്മീർ വരെ ഉള്ള എല്ലാവരും ഇവിടെ ഉണ്ട്. പണക്കാർ മുതൽ പാവപ്പെട്ടവർ വരെ. തൊഴിലാളികളും കൃഷിക്കാരും ഉദ്യോഗസ്ഥന്മാരും. പ്രധാനമന്ത്രി മുതൽ ജഡ്ജിമാർ മുതൽ പ്രാദേശിക രാഷ്ട്രീയക്കാർ വരെ. വിവിധ മത നേതാക്കൾ, വിവിധ രാഷ്ട്രീയ നേതാക്കൾ. സ്വാമിമാരും ഹിന്ദുമത നേതാക്കളും.

അങ്ങിനെ അയോധ്യയിലെ തെരുവുകളിൽ ഒരു മിനി ഇന്ത്യ രൂപ്പെട്ടു.ജനുവരി 22 ന് നടക്കുന്ന ചടങ്ങിന് മുന്നോടിയായി ജനുവരി 14 മുതൽ നടക്കുന്ന രാമോത്സവത്തിന്റെ ഭാഗമാകാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ഭക്തർ നഗരത്തിലുണ്ട്. ഇപ്പോൾ അയോധ്യയിൽ നിന്നും വരുന്ന വിവരങ്ങൾ ഭക്ത ജനങ്ങൾക്ക് നിയന്ത്രണങ്ങൾ ഒന്നും ഇല്ല.