പുതുപ്പള്ളിയില്‍ താല്‍ക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവം, തന്റെ പേരില്‍ ജോലിയുള്ളത് അറിഞ്ഞില്ലെന്ന് ലിജിമോള്‍

കോട്ടയം. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തിയതിന്റെ പേരില്‍ താല്‍ക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവത്തില്‍ വീണ്ടും വഴിത്തിരിവ്. താല്‍ക്കാലിക സ്വീപ്പറായ നിയമിച്ച കെസി ലിജിമോള്‍ക്കു പകരം ആളുമാറിയാണ് സതിയമ്മ ജോലി ചെയതതെന്ന വിശദീകരണത്തിനിടെ തന്റെ ജോലി മറ്റൊരാള്‍ ചെയ്യുന്നത് അറിഞ്ഞില്ലെന്ന് ലിജിമോള്‍ പറയുന്നു.

പുതുപ്പള്ളി പഞ്ചായത്തിലെ കൈതേപ്പാലം വെറ്ററിനറി ആശുപത്രി താല്‍ക്കാലിക ജീവമക്കാരിയായ പിഒ സതിയമ്മയെയാണ് പിരിച്ചുവിട്ടത്. അതേസമയം സതിയമ്മയ്‌ക്കൊപ്പം ഒരു കുടുംബശ്രിയയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും മൃഗാശുപത്രിയില്‍ ജോലിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ലിജിമോള്‍ പറയുന്നു. സതിയമ്മയ്‌ക്കെതിരെ ലിജിമോള്‍ പോലിസില്‍ പരാതി നല്‍കി.

മൃഗാശുപത്രിയില്‍ ഒരു ദിവസം പോലും ജോലി ചെയ്തിട്ടില്ല. തന്റെ പേരില്‍ അവിടെ ജോലി ഉണ്ടെന്ന് അറിഞ്ഞത് ഇന്നലെയാണെന്നും അവര്‍ പറയുന്നു. തന്റെ പേരില്‍ വന്ന രേഖയിലെ ഒപ്പും തന്റേതല്ലെന്നും കുടുംബശ്രിയില്‍ നിന്നും വ്യക്തിപരമായകാരണത്താലാണ് പോന്നതെന്നും ലിജിമോള്‍ പ്രതികരിക്കുന്നു. ഞാന്‍ ഉപയോഗിക്കുന്ന ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണ് ഉള്ളത്. നാല് വര്‍ഷം മുമ്പ് കുടുംബശ്രീയില്‍ പ്രവര്‍ത്തിച്ചിരുന്നു. അന്ന് സെക്രട്ടറിയായിരുന്നു.

അതേസമയം സതിയമ്മ ജോലി നേടിയത് വ്യാജ രേഖ ചമച്ചാണെന്ന് സിപിഎം ആരോപിച്ചു. യഥാര്‍ഥത്തില്‍ ലിജിമോള്‍ക്കാണ് ജോലി ലഭിച്ചതെങ്കില്‍ ലിജിമോളുടെ പേരിലാണ് പണം വാങ്ങാന്‍ സാധിക്കു. എല്ലാ കാര്യങ്ങളും പരിശോധിക്കണമെന്ന് ലിജിമോള്‍ പോലീസിനോട് ആവശ്യപ്പെട്ടു.