ലഡാക്കിലെ തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യ ചൈന പത്തൊമ്പതാമത് ചര്‍ച്ച തിങ്കളാഴ്ച

ന്യൂഡല്‍ഹി. 19മത് ഇന്ത്യ ചൈന സൈനിക ചര്‍ച്ച തിങ്കളാഴ്ച നടക്കും. കിഴക്കന്‍ ലഡാക്കിലെ തര്‍ക്കാ പരിഹാരത്തിനാണ് ചര്‍ച്ച നടക്കുക. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന് 19-ാം റൗണ്ട് ചര്‍ച്ചയാണ് ഇന്ന് നടക്കുന്നത്. ഇന്ത്യന്‍ സംഘം ഫയര്‍ ആന്‍ഡ് ഫ്യൂറി കോര്‍പ്‌സ് കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ റാഷിം ബാലിയുടെ നേതൃത്വത്തിലാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും ചര്‍ച്ച നടത്തും.

ഓഗസ്റ്റ് 22ന് നടക്കുന്ന ഈ ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് തിങ്കളാഴ്ച ഇരുരാജ്യങ്ങളുടെയും സൈന്യം ചര്‍ച്ച നടത്തുന്നത്. അതിര്‍ത്തിയില്‍ സംഘര്‍ഷം നടക്കുന്നതിനാല്‍ ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരും സുരക്ഷ ഉപദേഷ്ടാക്കളും കഴിഞ്ഞ മാസം യോഗം ചേര്‍ന്നിരുന്നു. ഏകദേശം നാല് മാസത്തിന് ശേഷമാണ് 19-ാം റൗണ്ട് ചര്‍ച്ച നടത്തുന്നത്.

18-ാം റൗണ്ട് ചര്‍ച്ചയില്‍ ഡെപ്‌സാങ്ങിലെയും ഡെംചോക്കിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യന്‍ പക്ഷം ശക്തമായ സമ്മര്‍ദ്ദം ചെലിത്തി. ചുഷുല്‍ മോള്‍ഡോ അതിര്‍ത്തിയിലാണ് തിങ്കളാഴ്ചത്തെ ചര്‍ച്ച നടക്കുക. സെപ്റ്റംബറില്‍ ഇന്ത്യയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് പങ്കെടുക്കും.