വിവാഹം കഴിക്കുമ്പോൾ രണ്ടു പേർക്കും 22വയസ്സ്, ഒരു ബാറ്റൺ കൈമാറുന്നത് പോലെയാണ് അമ്മ എന്നെ പൂർണിമയെ ഏൽപ്പിച്ചത്

മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമുൾപ്പടെ നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുള്ള താരമാണ് ഇന്ദ്രജിത്ത്. ബാലതാരമായി സിനിമയിലെത്തി പിന്നീട് മലയാളികളുടെ സ്വീകരണമുറിയിൽ നിറഞ്ഞുനിൽക്കുന്ന നടനായി മാറിയ ഇന്ദ്രജിത്തിനെ നായകൻ മാത്രമല്ല, വില്ലൻ വേഷങ്ങളിലും സഹനടനായും കോമഡി താരവുമായുമൊക്കെ മലയാള സിനിമക്ക് പരിചയമാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് പൂർണിമയും ഇന്ദ്രജിത്തും 2002 ൽ വിവാഹിതരായത്. സോഷ്യൽ മീഡിയയിലും ഈ താരദമ്പതികൾ സജീവമാണ്. ഇവരുടെ മക്കളായ പ്രാർതനയുംനക്ഷത്രയും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്. അമ്മ മല്ലികസുകുമാരനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും വാചാലനായുള്ള ഇന്ദ്രജിത്തിന്റെ അഭിമുഖം സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വാക്കുകളിങ്ങനെ, അമ്മയുടെ റോൾ നിസാരപ്പെട്ടതല്ല. അമ്മ ഞങ്ങൾക്ക് തന്നൊരു സ്‌ട്രെങ്ങ്ത്തുണ്ട്. അമ്മ വളരെ ധൈര്യമുള്ള ലേഡിയാണ്. അങ്ങനെയുള്ളൊരാൾ കൂടെ നിൽക്കുമ്പോൾ നമുക്കുണ്ടാവുന്ന ശക്തി വളരെ വലുതാണ്. അമ്മ ആ സമയത്ത് ധൈര്യമായി ഞങ്ങളോടൊപ്പം നിന്നതുകൊണ്ടാണ് ഞങ്ങൾക്ക് കാര്യങ്ങൾ ചെയ്യാൻ പറ്റിയത്. ഞങ്ങൾക്ക് ഞങ്ങളുടെ സ്വപ്‌നങ്ങൾക്ക് പിന്നാലെ പോവാൻ പറ്റിയതും അതുകൊണ്ടാണ്. ഞാൻ പന്ത്രണ്ടിലും പൃഥ്വി 10 ലുമായിരുന്നു.

അന്നത്തെപ്പോലെയുള്ള സപ്പോർട്ട് ഇപ്പോഴുമുണ്ട്. എപ്പോളും വിളിക്കും. പിള്ളേരെയൊന്നും കാണാൻ പറ്റുന്നില്ലല്ലോയെന്നാണ് അമ്മയുടെ പരാതി. എല്ലാവരും ഓരോ സ്ഥലത്താണ്, എന്നാലും സമയം കിട്ടുമ്പോൾ അവിടെ പോയി അമ്മയെ കാണാറുണ്ട്. അച്ഛനെ മിസ് ചെയ്യുന്നുണ്ട്. ഓരോ വിജയം വരുമ്പോഴും അച്ഛനുണ്ടായിരുന്നുവെങ്കിൽ എന്നാഗ്രഹിക്കാറുണ്ട്. അച്ഛൻ പ്രവർത്തിച്ച അതേ മേഖലയിൽ മക്കൾ തിളങ്ങുന്നത് കണ്ടാൽ അച്ഛന് സന്തോഷമാവും. അത്രത്തോളം മെമ്മറീസ് നൽകിയാണ് അച്ഛൻ പോയത്.

കുടുംബം എന്റെ ബാക് ബോണാണ്. അവരില്ലാതെ എനിക്ക് പ്രവർത്തിക്കാനാവില്ല. ഒരു ബാറ്റൺ കൈമാറുന്നത് പോലെയാണ് വിവാഹത്തിന് അമ്മ എന്നെ പൂർണിമയെ ഏൽപ്പിച്ചത്. 22ാമത്തെ വയസ്സിലായിരുന്നു ഞങ്ങളുടെ വിവാഹം. പൂർണിമയ്ക്കും 22 വയസ്സായിരുന്നു. ഞങ്ങൾ ഒന്നിച്ച് വളർന്നവരാണ്. മക്കളും ഭയങ്കര രസമാണ്. അവർ വീട്ടിലുണ്ടെങ്കിൽ സമയം പോവുന്നത് അറിയുകയേയില്ല. അവർ ഭയങ്കര മെച്വേർഡാണ്. അവരൊരുപാട് വായിക്കാറുണ്ട്. കാര്യങ്ങളൊക്കെ അവർക്ക് അറിയാം. ചില സമയത്ത് അവർ നമ്മളെ അഡൈ്വസ് ചെയ്യും