നല്ല വസ്ത്രമൊക്കെ ഇട്ടു നിക്കുമ്പോഴാകും അങ്ങനെ വിളി വരുക, അതോടെ വിഷമമാകും- ഇന്ദ്രൻസ്

ഹോം എന്ന ചിത്രത്തിന്റെ വിജയത്തിളക്കത്തിലാണ് ഇന്ദ്രൻസ്. റോജിൻ# തോമസ് സംവിധാനം ചെയ്ത ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് റിലീസ് ചെയ്തത്. ഇന്ദ്രൻസിനെ കൂടാതെ മഞ്ജുപിള്ള, ശ്രീനാഥ് ഭാസി, നസ്ലെൻ, ജോണി ആന്റണി, ശ്രീകാന്ത് മുരളി, വിജയ് ബാബു തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ഇന്ദ്രൻസിന്‌റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായാണ് ഹോമിലെ കഥാപാത്രത്തെ പ്രേക്ഷകർ വിലയിരുത്തിയത്.

കോസ്റ്റ്യൂം ഡിസൈനറായിട്ടാണ് ഇന്ദ്രൻസ് സിനിമാ ജീവിതം തുടങ്ങിയത്. ഇപ്പോളിതാ കൊടക്കമ്പി എന്ന വിളിപ്പേരിന്റെ വിഷമത്തിൽ നിന്ന് സന്തോഷമാക്കി മാറ്റിയതിന്റെ കഥ തുറന്നു പറയുകയാണ് നടൻ ഇന്ദ്രൻസ്. വാക്കുകൾ

കൊടക്കമ്പി എന്ന വിളിയിൽ വളരെ ചുരുങ്ങിയ സമയം മാത്രമേ ഒരു വിഷമം വന്നുള്ളൂ. ആ സമയത്ത് നമ്മളെ എല്ലാരും ശ്രദ്ധിക്കും. ഒരു കല്യാണവീട്ടിൽ ചെല്ലുമ്പോൾ നമ്മൾ അണിഞ്ഞു ഒരുങ്ങിയൊക്കെ ആകും പോയിട്ടുണ്ടാവുക. നല്ല നിറമുള്ള കുപ്പായമൊക്കെയിട്ട് ചെന്ന് നിൽക്കുമ്പോഴാകും കൊടക്കമ്പി എന്ന വിളി വരുന്നത്. ഇത് എല്ലാവരും കേൾക്കുകയും ചെയ്യും. അത് കുറച്ചു കാലം ഒരു വിഷമമായിരുന്നു.

‘അനിയൻ ബാവ ചേട്ടൻ ബാവ’ എന്ന സിനിമയിൽ ജനാർദ്ദനൻ ചേട്ടൻ എന്നെ വിളിക്കുന്നതാണ് പിന്നീട് ആളുകൾ പോപ്പുലറാക്കിയത്. അങ്ങനെയൊരു വിളി ആദ്യം വിഷമം നൽകിയെങ്കിലും, ഞാൻ ചെയ്ത കഥാപാത്രത്തിന്റെ ഓർമ്മ തങ്ങി നിൽക്കുന്നത് കൊണ്ടാണല്ലോ ആ വിളി വരുന്നത് എന്നോർത്ത് ആ സങ്കടം ഞാൻ സന്തോഷമാക്കി മാറ്റി